ആമപ്പാറയിലെ സൗരോർജ പവർപ്ലാൻറ്​ ഫെബ്രുവരിയിൽ; ട്രാൻസ്​ഫോർമർ രണ്ടാഴ്​ചക്കുള്ളിൽ id4 leed

നെടുങ്കണ്ടം: കേരള തമിഴ്​നാട് അതിർത്തി മേഖലയായ ആമപ്പാറയിലെ സൗരോർജ പവർ പ്ലാൻറ്​ ​ഫെബ്രുവരിയിൽ കമീഷൻ ചെയ്യാൻ നീക്കം ആരംഭിച്ചു. മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്ലാൻറിൽ സന്ദർശനം നടത്തി ഭൂമി അളന്ന്​ തിട്ടപ്പെടുത്തി. സമീപത്തെ സ്വകാര്യ വ്യക്തിയുമായുള്ള വസ്​തു സംബന്ധിച്ച തർക്കഭൂമി ഒഴിവാക്കിയാണ് അളന്നത്​. അനർട്ട് സിഡാക്കിനെയാണ് നിർമാണച്ചുമതല ഏൽപിച്ചിട്ടുള്ളത്. സിഡാക്ക് കെൽേട്രാണിന് കരാർ നൽകുകയായിരുന്നു. അനർട്ട്, സിഡാക്, കെൽേട്രാൺ എന്നിവയിലെ ഉദ്യോഗസ്ഥർ, താലൂക്ക് സർവേയർ, വാർഡ്​ അംഗം തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. കാറ്റിലും മഴയിലും തകർന്ന സോളാർ പാനലുകൾ മാറ്റി പുതിയവ സ്​ഥാപിക്കും. സോളാർ പാനലുകൾ ഉപയോഗിച്ച് മൂന്ന്​ മെഗാവാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കാനാണ്​ പദ്ധതി. ആദ്യഘട്ടത്തിൽ സോളാറിൽനിന്ന്​ ഒരു മെഗാവാട്ട്​ വൈദ്യുതി ഉൽപാദിപ്പിക്കും. പദ്ധതി വിജയകരമായാൽ ശേഷി മൂന്ന്​ മെഗാവാട്ടായി ഉയർത്താനുമാണ് തീരുമാനം. വർഷം മുഴുവൻ ശക്തമായ കാറ്റ് ലഭിക്കുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായ വിശാല പുൽമേടുകളോട് കൂടിയിടമാണ്​ ആമപ്പാറ. ഇക്കാരണത്താൽ കൂടുതൽ കാറ്റാടികളും സോളാർ പാനലുകളും സ്ഥാപിച്ച് വൻതോതിൽ മേഖലയിൽനിന്ന്​ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. ആദ്യഘട്ടത്തിൽ 16 കോടിയാണ് അനർട്ട്​ പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. അനർട്ടിന്​ 147 ഹെക്​ടർ ഭൂമിയാണുള്ളത്. നെടുങ്കണ്ടം സബ് സ്​റ്റേഷനിൽ ശേഖരിച്ചാണ് വൈദ്യുതി വിതരണം നടത്തുക. കല്ലാർ സബ്​സ്​റ്റേഷനിലേക്ക് എത്തിക്കുന്നതിനായി ലൈനുകളുടെ അറ്റകുറ്റപ്പണികളും ഉടനെ പൂർത്തീകരിക്കും. പവർ പ്ലാൻറിൽ സ്ഥാപിക്കുന്നതിന്​ ട്രാൻസ്​ഫോർമർ ആന്ധ്രാപ്രദേശിൽനിന്നാണ് കൊണ്ടുവരുന്നത്. രണ്ടാഴ്​ചക്കുള്ളിൽ ട്രാൻസ്​ഫോർമർ സ്ഥലത്തെത്തും. അഞ്ഞുറിലധികം പാനൽ പലഘട്ടമായി സ്​ഥാപിച്ച്​ വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനാണ് അനർട്ടും വൈദ്യുതി ബോർഡും ലക്ഷ്യമിടുന്നത്. സോളാർ, കാറ്റാടി പദ്ധതികൾക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് അതിർത്തി മേഖലയായ രാമക്കൽമെട്ട്​. സൗരോർജത്തിൽ നിന്ന​ും കാറ്റിൽ നിന്നും ഒരേസമയം വൈദ്യുതി ഉൽപാദിപ്പിക്കുതിന്​ അ​നുയോജ്യമെന്ന്​ കണ്ടെത്തിയ പ്രദേശമാണിവിടം. ​TDL amappara sandarsanam ആമപ്പാറയിലെ സൗരോർജ പ്ലാൻറിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.