പത്താംതരം തുല്യത; 80 ശതമാനം വിജയം

കട്ടപ്പന: സാക്ഷരത മിഷൻ കഴിഞ്ഞ ആഗസ്​റ്റിൽ നടത്തിയ പത്താംതരം തുല്യത പരീക്ഷയിൽ ജില്ലയിൽ 80 ശതമാനം വിജയം. അഞ്ച്‌ പരീക്ഷ കേന്ദ്രങ്ങളിലായി 143പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 114 പേർ വിജയികളായി. ജി.എച്ച്.എസ് മറയൂർ, ഗവ. ട്രൈബൽ എച്ച്.എസ്.എസ് കട്ടപ്പന, ഗവ.എച്ച്.എസ്.എസ് തൊടുപുഴ, ജി.വി.എച്ച്.എസ്.എസ്​ തൊടുപുഴ, ജി.വി.എച്ച്.എസ്.എസ് വാഴത്തോപ്പ് എന്നിവ ആയിരുന്നു ജില്ലയിലെ പരീക്ഷകേന്ദ്രങ്ങൾ. വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 24 ൽ 24 പേരും വിജയിച്ച് 100 ശതമാനം വിജയം കൈവരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.