ജില്ലയിൽ 68,621 കുട്ടികൾക്ക്​ പോളിയോ തുള്ളിമരുന്ന്​ നൽകി

തൊടുപുഴ: ജില്ലയിലെ അഞ്ച്​ വയസ്സിൽ താഴെ പ്രായമുള്ള 68621കുട്ടികൾക്ക്​ പ്രത്യേകം സജ്ജീകരിച്ച 1039 വാക്സിനേഷൻ ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകി. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ ഉപകേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ അംഗൻവാടികൾ ബസ് സ്​റ്റാൻഡുകൾ എന്നിവിടങ്ങളിലൂടെ രാവിലെ എട്ടുമണിമുതൽ വൈകീട്ട് അഞ്ചുമണി വരെയാണ്​ പോളിയോ തുള്ളിമരുന്ന് നൽകിയത്. പരിശീലനം ലഭിച്ച ആരോഗ്യവകുപ്പ് ജീവനക്കാർ ആശാവർക്കർമാർ അംഗൻവാടി പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ ആരോഗ്യസേന പ്രവർത്തകർ എന്നിവർ ഉൾപ്പെടെ 2219 ബൂത്തുതല വാക്സിനേറ്റേഴ്സിന് കേന്ദ്രങ്ങളിലുണ്ടായിരുന്നു. പഞ്ചായത്ത് ബ്ലോക്ക് ജില്ല തലങ്ങളിലെ പരിപാടികളുടെ മേൽനോട്ടത്തിനായി 175 സൂപ്പർവൈസർമാരെയും നിയമിച്ചിരുന്നു. 70811പേർക്ക്​ തുള്ളിമരുന്ന്​ നൽകാനാണ്​ ലക്ഷ്യമിട്ടത്​. ബാക്കിയുള്ളവർക്ക്​ രണ്ടു ദിവസങ്ങളിലായി ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി മരുന്ന്​ നൽകും. കോവിഡ് പോസിറ്റിവായതോ ക്വാറൻറീ​നിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറൻറീൻ കഴിയുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.