ജില്ലയില്‍ 55 കേന്ദ്രങ്ങളില്‍ തെളിമ പദ്ധതി

നെടുങ്കണ്ടം: ഹയര്‍ സെക്കൻഡറി നാഷനല്‍ സര്‍വിസ് സ്കീമിന്‍റെ തെളിമ പദ്ധതിയിൽ വിദ്യാർഥികള്‍ക്ക് പഠനസഹായി നൽകി. ജില്ലയില്‍ 55 കേന്ദ്രങ്ങളില്‍ ആരംഭിച്ച പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഒസ്സാനം സ്‌കൂളില്‍ സംഷിപ്ത നോട്ടുകള്‍ നല്‍കിയായിരുന്നു ഉദ്ഘാടനം. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ് ജില്ല കോഓഡിനേറ്റര്‍ സുമമോള്‍ ചാക്കോ നേതൃത്വം നല്‍കി. വിവിധ ക്ലസ്റ്ററുകളില്‍ പി.എ.സിമാരായ നോബിള്‍ ടോം, കെ. സുദര്‍ശനന്‍, മാത്സണ്‍ ബേബി, അബിഷ് എന്നിവര്‍ പങ്കെടുത്തു. idl ndk ഹയര്‍ സെക്കൻഡറി നാഷനല്‍ സര്‍വിസ് സ്കീമിന്‍റെ തെളിമ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.