ടെൻഡർ നടപടികൾ ആരംഭിച്ചു പീരുമേട്: ദേശീയപാത 183ൽ കഴിഞ്ഞ വർഷക്കാലത്ത് റോഡ് വക്കുകൾ തകർന്നത് പുനർനിർമിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 5.41 കോടി അനുവദിച്ചു. മുണ്ടക്കയം 35ാം മൈൽ മുതൽ കുമളിവരെയുള്ള സംരക്ഷണ ഭിത്തിയുടെ നിർമാണമാണ് നടത്തുന്നത്. ഓരോ സ്ഥലത്തെയും നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ദേശീയപാത കാഞ്ഞിരപ്പള്ളി വിഭാഗം ഓഫിസ് അധികൃതർ അറിയിച്ചു. കൊടികുത്തി ചാമംപാറ, കൊടികുത്തി നാൽപതാം മൈൽ, അമലഗിരി, പുല്ലുപാറ കടുവാപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്‍റെ വശങ്ങളും സംരക്ഷണ ഭിത്തിയും തകർന്ന് വീതികുറഞ്ഞതിനാൽ ഒറ്റവരി ഗതാഗതമാണ് നടക്കുന്നത്. അമലഗിരിയിൽ സംരക്ഷ ഭിത്തി തകർന്ന് വീതി കുറഞ്ഞ സ്ഥലത്ത് അപകടങ്ങളും പതിവാണ്. കഴിഞ്ഞ ശബരിമല തീർഥാടനകാലത്ത് തീർഥാടകരുടെ ബസുകൾ അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചിരുന്നു. കഴിഞ്ഞ മേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായി. ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ നിർമാണം ആരംഭിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.