ഇടുക്കി: വ്യവസായ, വാണിജ്യ വകുപ്പിന്‍റെ 'നിങ്ങള്‍ക്കും സംരംഭകനാകാം' ബോധവത്കരണ ശിൽപശാല വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മിനി ജേക്കബ് അധ്യക്ഷതവഹിച്ചു. 2022-23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലയില്‍ 5007 വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ്. സുരേഷ് കുമാര്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാന, ജില്ല, തദ്ദേശ സ്ഥാപന തലങ്ങളിൽ നിരീക്ഷണ കമ്മിറ്റികള്‍ രൂപവത്കരിച്ചു. ഇടുക്കി ബ്ലോക്ക് ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വി.എസ്. രാജേഷ് ക്ലാസെടുത്തു. ഇതോടനുബന്ധിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു വരുകയാണ്. 54 തദ്ദേശ സ്ഥാപനങ്ങളില്‍ രണ്ട് നഗരസഭകളിലും 24 ഗ്രാമ പഞ്ചായത്തുകളിലും ഒന്നാംഘട്ട ബോധവത്കരണം പൂർത്തിയായി. ജൂണ്‍ ആദ്യവാരം രണ്ടാംഘട്ട വായ്പ, ലൈസന്‍സ്, സബ്സിഡി മേളകള്‍ സംഘടിപ്പിക്കും. സംരംഭങ്ങള്‍ തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അനുമതികള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് വ്യവസായ വകുപ്പ് സഹായം നല്‍കും. പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫിസുകളുമായോ ജില്ല വ്യവസായകേന്ദ്രവുമായോ ബന്ധപ്പെടണം. ജില്ല വികസന സമിതി യോഗം ഇന്ന് ഇടുക്കി: ജില്ല വികസന സമിതിയുടെ മേയിലെ യോഗം ശനിയാഴ്ച രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രധാനമന്ത്രിയുമായി ഓണ്‍ലൈന്‍ സംവാദം; ജില്ലതല ഉദ്ഘാടനം ഇടുക്കി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന, ഉജ്ജ്വല്‍ യോജന, പോഷന്‍ അഭിയാന്‍, മാതൃവന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍, ജലജീവന്‍ മിഷന്‍, മുദ്രയോജന തുടങ്ങിയ 13 പദ്ധതികളുടെ ഗുണഭോക്താക്കള്‍, ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുബാംഗങ്ങള്‍, ജില്ലയിലെ പ്രമുഖ വ്യക്തികള്‍ എന്നിവരുമായി 31ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി സംവദിക്കും. ജില്ലതല ഉദ്ഘാടനം ചെറുതോണി ടൗണ്‍ ഹാളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.