റോഡിൽ ചളി; കാർ തെന്നിമാറി 500 അടി താഴ്ചയിലേക്ക് മറിഞ്ഞു

മറയൂർ: ചളിനിറഞ്ഞ റോഡിൽ കാർ തെന്നിമാറി 500 അടി താഴ്ചയിലേക്ക് പതിച്ചു. കാർ തകർന്നെങ്കിലും ഓടിച്ചിരുന്ന മറയൂർ കോട്ടക്കുളം സ്വദേശി കാരിവേലിൽ ജോയിസ് ജേക്കബ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെ.ഡി.എച്ച്.പി മാട്ടുപ്പെട്ടി തേയില ഫാക്ടറിയിലെ ഫാക്ടറി ഓഫിസറായ ജോയ്​സ് (38) ഡ്യൂട്ടി കഴിഞ്ഞ് മറയൂരിലേക്ക് വരവെയാണ് അപകടം. ഒമ്പതാംമൈൽ എസ്​ വളവ് തിരിഞ്ഞുവരവെ, മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയ ചളിയിൽ ടയർ തെന്നിമാറി താഴേക്ക് കാർ പതിക്കുകയായിരുന്നു. വാഹനത്തിന്‍റെ സൈഡ് ഗ്ലാസ് അടിച്ചുടച്ച് പുറത്തിറങ്ങി ജോയ്​സ് റോഡിലെത്തുകയായിരുന്നു. കാർ താഴേക്ക് പതിക്കുന്നതുകണ്ട മറ്റൊരു വാഹനത്തിലെ യാത്രക്കാർ അഗ്​നിരക്ഷ സേനയെയും മറയൂർ എസ്.ഐയും സംഘവും സ്ഥലത്തെത്തി. വാഹനം താഴേക്ക് പതിക്കുന്ന ശബ്ദംകേട്ട് സമീപത്തെ അമ്പതോളം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. FOTO TDL CAR ACSIDENT മറയൂർ-മൂന്നാർ റോഡിൽ കാർ അപകടത്തിൽനിന്ന്​ രക്ഷപ്പെട്ട മാട്ടുപ്പെട്ടി ഫാക്ടറി ഓഫിസർ ജോയ്​സ് ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.