ആലപ്പുഴ: ജലജീവന്‍ മിഷന്‍ സമ്പൂര്‍ണ ഗ്രാമീണ കുടിവെള്ള പദ്ധതി ഭാഗമായി ജില്ലയില്‍ 42.51 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. 21 പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുക. എ.ഡി.എം ജെ. മോബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കമ്മിറ്റിയിലാണ് അംഗീകാരം നല്‍കിയത്. 44 പഞ്ചായത്തുകള്‍ക്കുള്ള അംഗീകാരം നേരത്തെ നല്‍കിയിരുന്നു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയുടെ 45 ശതമാനം തുക കേന്ദ്ര ഫണ്ടും 30 ശതമാനം തുക സംസ്ഥാന ഫണ്ടും 15 ശതമാനം തുക തദ്ദേശസ്ഥാപനങ്ങളും 10 ശതമാനം തുക ഗുണഭോക്താക്കളുമാണ് ഒടുക്കേണ്ടത്. യോഗത്തില്‍ എ. എം. ആരിഫ് എം.പി, പ്രൊജക്റ്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ എ. ഷീജ, അസി. എൻജിനീയര്‍ ശിഹാബുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും ശ്രദ്ധിക്കണം ആലപ്പുഴ: ഏറെക്കാലമായി അടച്ചിട്ടിരുന്ന ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുേമ്പാൾ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിർദേശം. ജോലിക്കാരുടെ എണ്ണം പരമാവധി കുറച്ച് സാമൂഹിക അകലം കൃത്യമായി പാലിച്ച് വേണം പ്രവര്‍ത്തിക്കാന്‍. തിരക്ക് ഒഴിവാക്കാൻ മുന്‍കൂട്ടി ബുക്കിംഗ് സംവിധാനം ഒരുക്കാം. ജീവനക്കാര്‍ കൃത്യമായ വ്യക്തിശുചിത്വം പാലിക്കണം. മാസ്‌ക്കും ഗ്ലൗസും ധരിക്കുകയും ഓരോ ഉപഭോക്താവിനെ സമീപിക്കുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും ചെയ്യണം. ജോലിക്കിടെ കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ സ്പര്‍ശിക്കരുത്. കസേര, മറ്റുവസ്തുക്കള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. എ.സി ഉപയോഗം കുറച്ച് പരമാവധി വായുസഞ്ചാരം ഉറപ്പുള്ള രീതിയില്‍ മുറികള്‍ ക്രമീകരിക്കണം. ഓരോ തവണയും കസേരയിലിരിക്കുന്നതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച് ഇരിപ്പിടം, കൈപ്പിടികള്‍ എന്നിവ വൃത്തിയാക്കണം. ഒന്നില്‍ കൂടുതല്‍ ഇരിപ്പിടങ്ങളുള്ള പാര്‍ലറുകള്‍ ആണെങ്കില്‍ ഇരിപ്പിടങ്ങള്‍ തമ്മില്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ അകലം പാലിക്കണം. ഉപഭോക്താവ് മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കുന്നവെന്നും ഉറപ്പാക്കണം. തുണി/ ടവല്‍ ഉപഭോക്താവ് കൊണ്ടുവരികയോ ഡിസ്‌പോസിബിള്‍ ടവല്‍ ഉപയോഗിക്കുകയോ ചെയ്യുക. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെ മടക്കി അയക്കുക. കഴിവതും ജീവനക്കാരെയും ഉപഭോക്താക്കളേയും താപനില പരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമിക്കണം. പരമാവധി പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതും നന്നായിരിക്കും. നേരിട്ട് പണം കൈമാറുകയാണെങ്കില്‍ അതിന് ശേഷവും കൈകള്‍ വൃത്തിയാക്കണം. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടാല്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കുകയും സ്വയം ഹോം ക്വാറന്റൈനില്‍ പോവുകയും ചെയ്യണം. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കാനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.