പീരുമേട്​ താലൂക്ക് ആശുപത്രി വികസനത്തിന്​ 42 കോടി

പീരുമേട്: പീരുമേട്​ താലൂക്ക് ആശുപത്രിയെ ഉന്നത നിലവാരത്തിലേക്കുയർത്തുന്നതിനായി സർക്കാർ 42 കോടി അനുവദിച്ചതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ചികിത്സ കേന്ദ്രമായി താലൂക്ക്​ ആശുപത്രിയെ മാറ്റുന്നതിനും പുതിയ ബഹുനില മന്ദിരത്തിനും ആധുനിക ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ്​ തുക അനുവദിച്ചത്. മാസ്റ്റർ പ്ലാന്‍ തയാറായിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ ഉടൻ ആരംഭിക്കും. നൂതന ചികിത്സ സൗകര്യങ്ങളൊരുക്കുന്നതോടെ മെഡിക്കല്‍ കോളജിന്​ സമാനമായി ആശുപത്രി മാറുമെന്നും പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന തോട്ടം മേഖലയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഇത്​ സഹായിക്കുമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.