വനിത സഹകരണ സംഘത്തിൽനിന്ന്​​ 40 ലക്ഷം തട്ടി

തട്ടിപ്പിനിരയായ അഞ്ചുപേർ കട്ടപ്പന പൊലീസിൽ പരാതി നൽകി കട്ടപ്പന: കട്ടപ്പന നഗരസഭ വനിത സഹകരണ സംഘത്തിൽ വ്യാജ ഒപ്പിട്ട്​ 40 ലക്ഷത്തി​ൻെറ തട്ടിപ്പ് നടത്തിയതായി ആരോപണം. സംഘത്തിലെ ഒാഹരി ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ജാമ്യം നിർത്തിയാണ്​ തട്ടിപ്പ് നടത്തിയത്​. പണം തിരിച്ചടക്കാതെ ഇവർക്ക്​ നോട്ടീസ് വന്നതോടെയാണ്​​ തട്ടിപ്പി​ൻെറ വിവരങ്ങൾ പുറത്തുവന്നത്. വാഴവര, നിർമലസിറ്റി തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന മൂഴികുഴിയിൽ വത്സമ്മ ജോസഫ്, പീടികയിൽ മോളി ജോസഫ്, തേക്കുംകാട്ടിൽ മിനി സാബു, പുത്തൻതറയിൽ ശോഭന ശ്രീധരൻ, ഇളംതുരുത്തിയിൽ അന്നമ്മ മാത്യു എന്നിവർക്ക് മാത്രം അഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്പ്പെട്ടത്​. ഇവർ അഞ്ചുപേരും കട്ടപ്പന പൊലീസിൽ പരാതി നൽകി. വത്സമ്മ ജോസഫി​ൻെറ വ്യാജ ഒപ്പിട്ട് മേരികുട്ടി ജോസഫ് എന്നയാൾ 43,000 രൂപയും ആൽബി വർഗീസ് എന്നയാൾ 25,000 രൂപയും മോളി ജോസഫി​ൻെറ വ്യാജ ഒപ്പിട്ട് മേരിക്കുട്ടി ജോസഫ് 42,460 രൂപയും 43,500 രൂപയും മോളമ്മ ജോസഫ്, ട്രീസ മോൾ വർഗീസ് എന്നിവർ 25,000 രൂപ വീതവും തട്ടിയെടുത്തു. സമാന രീതിയിൽ കട്ടപ്പന നഗരസഭ പരിധിയിലെ നൂറോളം പേരിൽനിന്ന്​ 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി മുൻ നഗരസഭ ചെയർമാൻ മനോജ്‌ എം.തോമസ്, ഇപ്പോഴത്തെ അംഗങ്ങളായ ഷാജി കുത്തോടി, ബെന്നി എന്നിവർ പറഞ്ഞു. തട്ടിപ്പ് നടന്ന കാലയളവിൽ സംഘം സെക്രട്ടറിയായിരുന്നയാൾ ഇപ്പോൾ നഗരത്തിലെ മറ്റൊരു ബാങ്കിൽ ജോലിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.