ജില്ലയിൽ 320പേര്‍ക്ക് കോവിഡ്; രോഗമുക്തർ 325

തൊടുപുഴ: ജില്ലയില്‍ 320പേര്‍ക്ക് കൂടി ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. 325പേർ ഇന്ന് ജില്ലയിൽ കോവിഡ് -19 രോഗമുക്തി നേടിയിട്ടുണ്ട്. 303പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യപ്രവർത്തകനും അന്തർ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 15 കേസുകളാണ്​ സ്ഥിരീകരിച്ചത്​. അടിമാലി ചിന്നപ്പാറകുടി സ്വദേശി (35) അടിമാലി സ്വദേശിനി (34) അടിമാലി 200 ഏക്കർ സ്വദേശി (25) കൊന്നത്തടി പണിക്കൻകുടി സ്വദേശി (16) കുടയത്തൂർ കാഞ്ഞാർ സ്വദേശി (36)വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശിനി (40) തൊടുപുഴ കുമാരമംഗലം സ്വദേശിനി (56) ഇരട്ടയാർ വലിയതോവാള സ്വദേശിനി (39) ഇരട്ടയാർ സ്വദേശിനി (72) ഇരട്ടയാർ നത്തുകല്ല് സ്വദേശികൾ (48, 60) കട്ടപ്പന സ്വദേശിനി (60)കട്ടപ്പന തൊവരയാര്‍ സ്വദേശിനി (68) ഉപ്പുതറ മത്തായിപാറ കോതപ്പാറ സ്വദേശി (69) വണ്ടിപ്പെരിയാർ ചക്കുപള്ളം സ്വദേശി (21) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. രോഗബാധിതർ പഞ്ചായത്ത് തിരിച്ച്: അടിമാലി -21 ആലക്കോട് -5 അറക്കുളം- 8 അയ്യപ്പന്‍കോവില്‍- 1 ബൈസണ്‍വാലി- 1 ഇടവെട്ടി- 5 ഏലപ്പാറ -3 ഇരട്ടയാര്‍- 15 കഞ്ഞിക്കുഴി- 1 കാമാക്ഷി -10 കാഞ്ചിയാര്‍ -2 കരിമണ്ണൂര്‍ -5 കരിങ്കുന്നം- 3 കരുണാപുരം -17 കട്ടപ്പന -22 കോടിക്കുളം -4 കൊന്നത്തടി- 8 കുടയത്തൂര്‍- 11 കുമാരമംഗലം -13 കുമളി -13 മണക്കാട് -13 മരിയാപുരം -8 മൂന്നാർ -1 മുട്ടം -6 നെടുങ്കണ്ടം- 9 പള്ളിവാസല്‍ -1 പാമ്പാടുംപാറ -10 പുറപ്പുഴ -4 രാജാക്കാട്- 2 രാജകുമാരി -6 സേനാപതി -1 തൊടുപുഴ- 31 ഉടുമ്പന്നൂർ- 2 ഉപ്പുതറ -14 വണ്ടന്മേട്- 2 വണ്ടിപ്പെരിയാര്‍ -4 വണ്ണപ്പുറം -15 വാത്തിക്കുടി -4 വാഴത്തോപ്പ് -1 വെള്ളത്തൂവൽ -1 വെള്ളിയാമറ്റം -17.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.