മറയൂർ: തുടര്‍ച്ചായി പെയ്യുന്ന മഴയെത്തുടർന്ന് പള്ളനാട്ടിൽ മലയിടുക്കില്‍നിന്ന് പാറതെന്നി നീങ്ങുകയും ഭൂമിക്കടിയില്‍നിന്ന് ശക്തമായി വെള്ളം പുറത്തേക്ക് വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മറയൂര്‍-മൂന്നാര്‍ റോഡില്‍ പള്ളനാടിനു സമീപം കര്‍പ്പൂരക്കുടി ആദിവാസി കോളനിക്ക് താഴെയാണ് പാറയിടുക്കില്‍നിന്ന് ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ വെള്ളം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റവന്യൂ, പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ കണക്കിലെടുത്ത് പള്ളനാട് പാലം വരെയുള്ള 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും പള്ളനാട് സ്കൂളിലേക്കും താമസം മാറ്റി. വൈകീട്ട് ആറിനുശേഷം മറയൂര്‍ മേഖലയില്‍ മഴക്ക് ശമനം ഉണ്ടായതിന്റെ ആശ്വാസത്തിലാണ് അധികൃതരും പ്രദേശവാസികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.