എസ്​റ്റേറ്റുകളിൽ പന്തം കൊളുത്തി പ്രകടനം 27ന്

മൂന്നാർ: രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് മുന്നോടിയായി 27ന് എസ്​റ്റേറ്റ് ഡിവിഷനുകൾ തോറും പന്തം കൊളുത്തി പ്രകടനം നടത്താൻ സൗത്ത് ഇന്ത്യൻ പ്ലാന്‍റേഷൻ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജനറൽ ബോഡി തീരുമാനിച്ചു. 24 ന് മൂന്നാർ, സൂര്യനെല്ലി പോസ്റ്റ് ഓഫിസുകൾക്ക്​ മുന്നിൽ സായാഹ്ന ധർണ നടത്തും. യൂനിയൻ പ്രസിഡന്‍റ്​ എ.കെ. മണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ഡി. കുമാർ, ആർ. കറുപ്പ സാമി, പി. ജയരാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ സിന്ത മുത്താർ മൊയ്തീൻ, എ. ആൻഡ്രൂസ്, എം. മുത്തുരാജ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.