ഡാം സുരക്ഷ ആസ്ഥാനമന്ദിരത്തി​െൻറയും രശ്​മി ഫോര്‍ ഡാമി​െൻറയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷ ആസ്ഥാനമന്ദിരത്തി​ൻെറയും രശ്​മി ഫോര്‍ ഡാമി​ൻെറയും ഉദ്ഘാടനം 26ന് ​തൊടുപുഴ: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മിച്ച അത്യാധുനിക നിലവാരത്തി​െല ഓഫിസ് മന്ദിരം, ഇന്‍സ്​പെക്​ഷന്‍ ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്), ഇന്‍സ്ട്രുമെ​േൻറഷന്‍ കണ്‍ട്രോള്‍ റൂം, റിയല്‍ ടൈം എയര്‍ലി വാണിങ് ഓഫ് സ്​ട്രക്​ചറല്‍ ഹെല്‍ത്ത് മോണിറ്ററിങ്​ ആൻഡ്​​ ഇൻറര്‍പെര്‍റ്റേഷന്‍ ഫോര്‍ ഡാംസ് (രശ്​മി ഫോര്‍ ഡാംസ്) എന്നിവയുടെ ഉദ്ഘാടനം 26ന്​ നടക്കും. രാവിലെ 10ന് പുതിയ ഓഫിസ്​ അങ്കണത്തില്‍ മന്ത്രി എം.എം. മണി ഉദ്​ഘാടനം നിര്‍വഹിക്കും. റോഷി അഗസ്​റ്റ്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇടുക്കി അണക്കെട്ടി​ൻെറ ദൈനംദിന പരിപാലനവുമായി ബന്ധപ്പെട്ട് അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങള്‍ തത്സമയം നിരീക്ഷണം നടത്തി നിരീക്ഷണഫലങ്ങള്‍ കൃത്യമായി ഓരോ മണിക്കൂറിലും കണ്‍ട്രോള്‍ റൂമിലും പള്ളം ചീഫ് എൻജിനീയറുടെ ഓഫിസിലും ലഭ്യമാക്കുന്ന സംവിധാനമാണ് രശ്​മി ഫോര്‍ ഡാംസ്. ഇതില്‍പ്പെടുത്തി ഡാമി​ൻെറ ഗാലറിക്കുള്ള​ില്‍ സ്ഥാപിച്ചിരിക്കുന്ന ജോയൻറ്​ മീറ്റര്‍, ക്രാക്ക് മീറ്റര്‍, സെട്രയിന്‍ മീറ്റര്‍, ട്വില്‍റ്റ് മീറ്റര്‍, പിസോ മീറ്റര്‍ മുതലായവയില്‍നിന്നുമുള്ള യഥാസമയം റീഡിങ്ങുകള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭ്യമാകും. ചെറുതോണി ഡാമി​ൻെറ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന റഡാര്‍ വാട്ടര്‍ ലെവല്‍ മുഖേന ഓരോ മണിക്കൂറിലും റിസര്‍വോയറിലെ ജലനിരപ്പ് കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകും. ഡാമി​ൻെറ ഡൗണ്‍സ്​​ട്രീമില്‍ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് ടോട്ടല്‍ സ്​റ്റേഷന്‍ ഡൗണ്‍സ്ട്രീം ​േഫസില്‍ സ്ഥാപിച്ചിരിക്കുന്ന 26 ടാര്‍ഗെറ്റി​ൻെറ ഓരോ മണിക്കൂറിലുമുള്ള വ്യതിയാനം കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ച ഓട്ടോമാറ്റിക് വെതര്‍ സ്​റ്റേഷന്‍ വഴി ഇടുക്കി ക്യാച്മൻെറിലെ മഴയുടെ അളവ്, കാറ്റി​ൻെറ ഗതി, താപനില മുതലായവ അപ്പപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കും. അണക്കെട്ടില്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ വഴി അണക്കെട്ടി​ൻെറ താഴെതട്ട്​ മുതല്‍ ജലസംഭരണിയുടെ ഉപരിതലവിതാന താപനിലയും അറിയാം. ഇതെല്ലാം ക്രോഡീകരിച്ച് അത്യാധുനിക സോഫ്​റ്റ്​വെയര്‍ ഉപയോഗിച്ച് അണക്കെട്ടി​ൻെറ അപ്പോഴപ്പോഴുള്ള സ്വാഭാവിക വ്യതിയാനങ്ങള്‍ പഠിക്കുന്നതിന് കഴിയും. അസ്വാഭാവിക വ്യതിയാനം ഉണ്ടാകുകയാണെങ്കില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ദേശീയ ജലപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു ഇടുക്കി: കേന്ദ്ര ജലശക്തി മന്ത്രാലയത്തി​ൻെറ ജലവിഭവ നദീവികസന വകുപ്പി​ൻെറ മൂന്നാമത്തെ ദേശീയ ജലപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജലസംരക്ഷണ-ജല മാനേജ്‌മൻെറ്​ മേഖലകളിലെ പ്രവര്‍ത്തനമികവി​ൻെറ അടിസ്ഥാനത്തില്‍ മികച്ച സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത്, നഗരസഭ, മീഡിയ, സ്‌കൂള്‍, സന്നദ്ധ സംഘടന, വ്യവസായസ്ഥാപനം എന്നിങ്ങനെ സോണുകളാക്കി ഓരോ സോണിലും വെവ്വേറെ പുരസ്‌കാരങ്ങള്‍ നല്‍കും. നിശ്ചിത മാതൃകയി​െല അപേക്ഷഫോറത്തില്‍ ഫെബ്രുവരി 10നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും www.mowr.gov.in, www.cgwb.gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ ഇടുക്കി ജില്ല നെഹ്​റു യുവകേന്ദ്ര ജില്ല ഓഫിസുമായി ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക്: 9447865065, 0486 2222670. www.lsq.kerala.gov.in തുടർ സത്യഗ്രഹ സമരം ചെറുതോണി: കർഷകവിരുദ്ധ നിയമങ്ങൾ റദ്ദുചെയ്യുന്നതിന് സുപ്രീംകോടതി ഇടപെടണമെന്ന് യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ. സംയുക്ത സമരസമിതി നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന തുടർ സത്യഗ്രത്തി​ൻെറ 28ാം ദിവസത്തെ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകസംഘം ഏരിയ കമ്മിറ്റി അംഗം കെ.കെ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സണ്ണി പാറക്കണ്ടം, ജോർജ്കുട്ടി പഴനിലം, ഇ.പി. നാസർ, ടി.ജെ. ജോൺ, സെലിൻ ജോയി, സിബി കാലാപറമ്പിൽ, ആൽബിൻ വറപോളക്കൽ, ഡിജോ വട്ടോത്ത്, ഷാജി ആൻറണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.