​ 250 റബർ മരങ്ങൾ കത്തിനശിച്ചു

കോടിക്കുളം: ഏഴല്ലൂർ പ്ലാന്‍റേഷൻ ഭാഗത്ത് തീപടർന്ന്​ 250 റബർ മരങ്ങൾ കത്തിനശിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ബാബു, പഞ്ചായത്ത്​അംഗം അനീഷ്, എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് തീയണച്ചത്. തൊടുപുഴയിൽനിന്നും അഗ്​നിശമന സേന എത്തിയെങ്കിലും മലമുകളിലായതിനാൽ വാഹനം എത്താത്തതിനാൽ അവർക്ക് തീയണക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ ഫയർ ലൈൻ തീർത്ത് തീ പടരുന്നത് തടയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.