യൂത്ത് ബാസ്​കറ്റ്ബാൾ ചാമ്പ്യൻഷിപ് 23 മുതൽ

തൊടുപുഴ: ജില്ല ബാസ്​കറ്റ്ബാൾ അസോ. സംഘടിപ്പിക്കുന്ന 16വയസ്സിൽ താഴെയുള്ളവരുടെ ജില്ല മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്​കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 2006 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർക്ക്​ ജില്ലയിലെ അംഗീകൃത ക്ലബുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിനോട്​ അനുബന്ധിച്ച് കളിക്കാർക്കുള്ള ഓപൺ സെലക്​ഷൻ ട്രയലും ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാർ 25 മുതൽ 29 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്​കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിക്കും. ഫോൺ: 94972 85439, 8848015022. മെഡിക്കൽ ക്യാമ്പ്​ തൊടുപുഴ: അമൃത ബാലസംസ്കൃതിയും ഭാരതീയ ചികിത്സവകുപ്പ്​ കിരണം പദ്ധതിയും സംയുക്തമായി നടത്തുന്ന കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് 22ന്​ രാവിലെ ഒമ്പതുമുതൽ ഒന്നുവരെ വണ്ണപ്പുറം കാഞ്ഞിരക്കാട്ട്​ ശ്രീ മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ചുമ, തുമ്മൽ, അലർജി രോഗങ്ങൾ, ത്വഗ്​രോഗങ്ങൾ, ശാരീരിക-മാനസിക പ്രശ്നങ്ങൾ, പഠനവൈകല്യങ്ങൾ എന്നിവക്ക്​ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പിൽ ചികിത്സ ലഭ്യമാക്കും. ഫോൺ: 9495126133, 7907775386, 6282510920. യു.ഡി.എഫ്​ ധർണ നാളെ തൊടുപുഴ: സംസ്ഥാന സർക്കാറി‍ൻെറ ഒന്നാംവാർഷികം വിനാശത്തി‍ൻെറ വാർഷികമായി യു.ഡി.എഫ് ആചരിക്കുന്നു. വെള്ളിയാഴ്ച് ജില്ലയിലെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തുമെന്ന്​ ജില്ല ചെയർമാൻ എസ്. ​അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു. ജില്ലതല ഉദ്ഘാടനം രാവിലെ 11ന്​ തൊടുപുഴയിൽ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.