പെമ്പിളൈ ഒരുമൈയും ട്വൻറി20യും ഭൂഷണമല്ല -ചന്ദ്രശേഖരൻ

മൂന്നാര്‍: പെമ്പിളൈ ഒരുമൈ​െയയും ട്വൻറി20​െയയും തള്ളിപ്പറഞ്ഞ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​ ആര്‍. ചന്ദ്രശേഖരന്‍. നിലപാടില്ലാത്ത ഇത്തരം സംഘടനകള്‍ വളര്‍ന്നുവരുന്നത് ഒരുരാജ്യത്തിനും ഭൂഷണമല്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെമ്പിളൈ ഒരുമയുടെ സമരം ഒരു പ്രത്യേക സാഹചര്യത്തില്‍ വളർന്നുവന്ന അരാഷ്​ട്രീയവാദമാണ്​. ഇത് ഒ​രിക്കലും ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ല. മൂന്നാറിലെ ടാറ്റ കമ്പനിയുടെ കീഴി​െല ഐ.ടി.ഡി ലോക്കൗട്ട് ചെയ്തത് തെറ്റാണ്. കമ്പനിക്ക് ലാഭവും തൊഴിലാളികള്‍ക്ക് ജോലിയും ലഭിക്കണം. കയര്‍ തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഒരുപോലെ ശമ്പളം നൽകാൻ ഏതു സര്‍ക്കാർ അധികാരത്തിലെത്തിയാലും നടപടി സ്വീകരിക്കണം. ജില്ലയില്‍ അഞ്ച് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ എ.കെ. മണി, പാര്‍ട്ടി ഭാരവാഹികളായ വിജയകുമാര്‍, സണ്ണി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.