കട്ടപ്പന: പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. അണക്കര ഉദയഗിരിമേട് വാടകക്ക് താമസിക്കുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്റ്റെഫിൻ എബ്രഹാമാണ് (19) വണ്ടൻമേട് പൊലീസ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയ മുത്തശ്ശിയാണ് വണ്ടന്മേട് പൊലീസിൽ പരാതി നൽകിയത്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നിർദേശാനുസരണം വണ്ടൻമേട് സി.ഐ വി.എസ്. നവാസ്, എസ്.ഐമാരായ എബി ജോർജ്, റെജി, ബിജു, എ.എസ്.ഐ അനിൽ, എസ്.സി.പി.ഒ ബാബുരാജ്, ഹനീഷ്, ഷിബു, രതീഷ്, സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും. ഫോട്ടോ. അറസ്റ്റിലായ സ്റ്റെഫിൻ എബ്രഹാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.