കുമളി: ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ഈ മാസം 19 ന് അണക്കെട്ട് സന്ദർശിക്കും. ചെയർമാൻ കേന്ദ്ര ജലവിഭവ വകുപ്പിലെ ചീഫ് എൻജിനീയർ ഗുൽഷൻ രാജ്, കേരളത്തിൻെറ പ്രതിനിധി ജലവിഭവ വകുപ്പ് ആഭ്യന്തര വിജിലൻസ് അഡീഷനൽ സെക്രട്ടറി ടി.കെ. ജോസ്, തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി മണി വാസൻ എന്നിവരാണ് മൂന്നംഗ ഉന്നതാധികാര സമിതിയിലുള്ളത്. കഴിഞ്ഞ വർഷം ജനുവരി 28നാണ് ഉന്നതാധികാര സമിതി ഏറ്റവും ഒടുവിൽ അണക്കെട്ട് സന്ദർശിച്ചത്. അന്ന് 118. 30 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ അണക്കെട്ടിൽ 129.90 അടി ജലമാണുള്ളത്. അണക്കെട്ടിൽ സിമൻറ് പ്രഷർ ഗ്രൗട്ടിങ് നടത്താൻ അനുമതി തേടി തമിഴ്നാട് ശ്രമം തുടരുന്നതിനിടെയാണ് ഉന്നതാധികാര സമിതി സന്ദർശനം. കഴിഞ്ഞ സന്ദർശനവേളയിൽ ബേബി ഡാം ബലപ്പെടുത്തുന്നതിനായുള്ള അനുമതിക്കായി തമിഴ്നാട് ശ്രമം നടത്തിയിരുന്നു. ഇതിന് അണക്കെട്ടിന് സമീപത്തെ 23 മരങ്ങൾ മുറിച്ചുനീക്കേണ്ടതുണ്ട്. കടുവ സങ്കേതമായതിനാൽ മരം മുറിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകേണ്ടത്. അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കണമെന്ന തമിഴ്നാടിൻെറ ആവശ്യം കേരളം നടപ്പാക്കിയെങ്കിലും അണക്കെട്ടിലെ സ്പിൽവേ ഷട്ടർ പ്രവർത്തിപ്പിക്കാൻ മാന്വൽ നൽകണമെന്ന കേരളത്തിൻെറ ആവശ്യം നടപ്പാക്കാൻ തമിഴ്നാട് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.