തൊടുപുഴ: ജില്ലയില്‍ 181പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 167പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തർ സംസ്ഥാനക്കാരായ നാലുപേർക്കും നാല് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാതെ ആറ് കേസുകളും റിപ്പോർട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 37, ആലക്കോട് 5, അറക്കുളം 5, ചക്കുപള്ളം 1, ചിന്നക്കനാൽ 3, ഇടവെട്ടി 1, കഞ്ഞിക്കുഴി 8, കാഞ്ചിയാര്‍ 1, കരിമണ്ണൂർ 1, കരിങ്കുന്നം 2, കട്ടപ്പന 10, കോടിക്കുളം 7, കൊക്കയാര്‍ 1, കൊന്നത്തടി 7, കുടയത്തൂർ 3, കുമാരമംഗലം 1, മണക്കാട് 12, മൂന്നാർ 3, മുട്ടം 1, നെടുങ്കണ്ടം 7, പാമ്പാടുംപാറ 2, പെരുവന്താനം 1, പുറപ്പുഴ 2, രാജാക്കാട് 2, തൊടുപുഴ 28, ഉടുമ്പൻചോല 1, ഉപ്പുതറ 3, വണ്ടിപ്പെരിയാര്‍ 1, വണ്ണപ്പുറം 4, വാത്തിക്കുടി 6, വെള്ളത്തൂവൽ 11, വെള്ളിയാമറ്റം 4. കോൺഗ്രസ് ഗാന്ധി സ്മൃതിയാത്ര നടത്തി തൊടുപുഴ: കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ കുന്നം കവലയിൽനിന്ന് മങ്ങാട്ടുകവലയിലേക്ക് സ്മൃതിയാത്ര നടത്തി. കുന്നം കവലയിൽ അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജാഥ മങ്ങാട്ടുകവലയിൽ അവസാനിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.എ. ജിന്ന ജാഥക്ക് നേതൃത്വം നൽകി. ബ്ലോക്ക് പ്രസിഡൻറ് ജാഫർഖാൻ, സെക്രട്ടറിമാരായ എസ്. ഷാജഹാൻ, കെ.എച്ച്. നൗഷാദ്, ടോമി പാലക്കൻ, ജോർജ് താന്നിക്കൻ, ഷാഹുൽ ഹമീദ്, സാനു കൃഷ്ണൻ, എം.കെ. സിയാദ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് മുകേഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.