കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൻെറ ശിൽപി കേണൽ ജോൺ പെന്നി ക്വിക്കിന് തമിഴ്നാട്ടിലെ പൊങ്കൽ ദിനത്തിൽ 180ാം പിറന്നാൾ. ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ തമിഴ്നാട് ഉപമുഖ്യമന്ത്രി വെള്ളിയാഴ്ച ലോവർ ക്യാമ്പിലെ സ്മാരകത്തിലെത്തി. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡിഗൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിലേക്ക് മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമിച്ച് ജലം എത്തിച്ച കേണൽ ജോൺ പെന്നി ക്വിക്കിൻെറ പിറന്നാൾ ആഘോഷിക്കാൻ നൂറുകണക്കിന് കർഷകരും വിവിധ സംഘടന ഭാരവാഹികളും വെള്ളിയാഴ്ച രാവിലെ മുതൽ ലോവർ ക്യാമ്പിലെത്തിയിരുന്നു. കുമളിക്ക് സമീപം ലോവർ ക്യാമ്പിലെ പെന്നി ക്വിക്ക് സ്മാരക മണ്ഡപത്തിൽ ആഘോഷ പരിപാടികൾക്ക് ഉപമുഖ്യമന്ത്രി ഒ. പന്നീർെശൽവമാണ് തുടക്കംകുറിച്ചത്. ഉപമുഖ്യമന്ത്രിെക്കാപ്പം എം.പി. രവീന്ദ്രനാഥ്, ജക്കയ്യൻ എം.എൽ.എ, കലക്ടർ പല്ലവി പൽദേവ്, എസ്.പി. സായ് സരൺ തേജസ്വി തുടങ്ങിയവരും വിവിധ കക്ഷിനേതാക്കൾ, സംഘടന ഭാരവാഹികൾ എന്നിവരും സ്മാരകത്തിലെത്തി ആദരം അർപ്പിച്ചു. തുടർന്ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പൊങ്കൽ നിവേദ്യവും മധുരപലഹാര വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.