ജില്ലയില്‍ കോവിഡ് ബാധിതർ ചൊവ്വാഴ്​ച മാത്രം 173

തൊടുപുഴ: ജില്ലയില്‍ 173പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 167പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാതെ ആറ്​ കേസുകളും സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 10 അറക്കുളം 2 ദേവികുളം 1 ഏലപ്പാറ 6 ഇരട്ടയാർ 6 കാമാക്ഷി 3 കാഞ്ചിയാര്‍ 6 കാന്തല്ലൂർ 10 കരുണാപുരം 1 കട്ടപ്പന 37 കൊക്കയാര്‍ 4 കൊന്നത്തടി 1 കുടയത്തൂര്‍ 2 കുമാരമംഗലം 1 കുമളി 3 മരിയാപുരം 1 മൂന്നാർ 3 മുട്ടം 2 നെടുങ്കണ്ടം 9 പള്ളിവാസൽ 4 പാമ്പാടുംപാറ 1 പീരുമേട് 2 പെരുവന്താനം 6 പുറപ്പുഴ 2 രാജകുമാരി 2 ശാന്തൻപാറ 9 സേനാപതി 2 തൊടുപുഴ 22 ഉപ്പുതറ 5 വണ്ടിപ്പെരിയാർ 2 വണ്ണപ്പുറം 5 വാഴത്തോപ്പ് 2 വെള്ളത്തൂവൽ 1 വെള്ളിയാമറ്റം 1. ഉറവിടം വ്യക്തമല്ലാത്തവ: അടിമാലി സ്വദേശിനി (31) അറക്കുളം സ്വദേശി (28) നെടുങ്കണ്ടം രാമക്കൽമേട് സ്വദേശി (77) കട്ടപ്പന സ്വദേശിനികളായ രണ്ടുപേർ. മച്ചിപ്ലാവ് ലൈഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ കുടിവെള്ള പദ്ധതി; ഉദ്ഘാടനം ഇന്ന് അടിമാലി: മച്ചിപ്ലാവിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തി​ൻെറ ഭാഗമായി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പാര്‍പ്പിട സമുച്ചയത്തിലെ പുതിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനവും ബുധനാഴ്​ച നടത്തും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അനുവദിച്ച 13 ലക്ഷം രൂപയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വിനിയോഗിച്ചത്. പദ്ധതിയുടെ ഭാഗമായി താഴ്ത്തിയ കിണറില്‍നിന്ന്​ വെള്ളം പാര്‍പ്പിട സമുച്ചയത്തില്‍ എത്തിക്കും. എം.എൽ.എ വൈകീട്ട്​ മൂന്നിന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷേര്‍ളി മാത്യു പറഞ്ഞു. പാര്‍പ്പിട സമുച്ചയത്തിലെ പുതിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനവും നടക്കും. 140 ഓളം കുടുംബങ്ങളാണ്​ പാര്‍പ്പിട സമുച്ചയത്തില്‍ ഉള്ളത്​. ചടങ്ങില്‍ കലക്ടര്‍ എച്ച്ഴ ദിനേശന്‍ മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.