റോഡ്​ പുനർനിർമാണത്തിന്​ 1.64 കോടി അനുവദിച്ചു -മന്ത്രി റോഷി അഗസ്റ്റിന്‍

​ഇടുക്കി: കാലവര്‍ഷത്തെ തുടര്‍ന്ന് ഇടുക്കി നിയോജകമണ്ഡലത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 1.64 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനാണ് അനുമതി ലഭിച്ചത്. റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു. മരിയാപുരം പഞ്ചായത്തിലെ മിനിഡാം- നാരകക്കാനം, ഉപ്പുതോട്-റേഷന്‍കട സിറ്റി, ഉപ്പുതോട് പള്ളിസിറ്റി-ഇടശ്ശേരികുന്നേല്‍പടി- തകരമേട്, വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കുത്ത്-കള്ളിപ്പാറ, തലച്ചിറപ്പടി-വള്ളോപ്പിള്ളിപ്പടി, സേനാപതി-കള്ളിപ്പാറ, കറ്റിയാമലപടി-ദൈവംമേട്, കൊന്നത്തടി പഞ്ചായത്തിലെ പുല്ലുകണ്ടം-ചാലിപ്പടി, അനിയന്‍സിറ്റി-പാറയ്ക്കല്‍പടി, മ്യാലിപ്പടി- പനംകുട്ടി, കമ്പിളികണ്ടം തിയറ്റര്‍പടി- കണ്ണാടിപ്പാറ, പനംകുട്ടി- അമ്പലംപടി- ഇഞ്ചപ്പതാല്‍, പുല്ലുകണ്ടം- നെടുങ്കല്ലേല്‍പടി, കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരി- പനമൂട്, പ്രകാശ്- ഉഴുത്തിനാമലപ്പടി- കിളിയാര്‍കണ്ടം, കാല്‍വരിമൗണ്ട്- കുളത്തിങ്കല്‍പടി- ഡബിള്‍കട്ടിങ്​ - അമ്പലംപടി, കട്ടപ്പന നഗരസഭയിലെ വരകില്‍പടി- കൃഷ്ണന്‍കുടി - സൊസൈറ്റി, ചക്കുങ്കല്‍- തേവര്‍കുന്നേല്‍പടി, വാലുമ്മേല്‍പടി- ചരുവില്‍പടി, കൊങ്ങിണിപ്പടവ്- തൂങ്കുഴിപ്പടി- ട്രാന്‍സ്ഫോര്‍മര്‍മേട്, മുളകരമേട്- മന്തിക്കാനം, കഞ്ഞിക്കുഴി പഞ്ചായത്തിലെ കഞ്ഞിക്കുഴി- കീഴങ്ങാനം, കാഞ്ചിയാര്‍ പഞ്ചായത്തിലെ കോഴിമല- സ്‌കൂള്‍കവല- അമ്പലമേട്, താന്നിക്കവല- മൈലപ്പുഴ കോളനി എന്നീ റോഡുകളാണ്​ പുനര്‍നിര്‍മിക്കുക. ചിത്രംTDL Shilpashala ജ്വാല കർമപദ്ധതിയുമായി ബന്ധപ്പെട്ട്​ കട്ടപ്പനയിൽ നടന്ന ഏകദിന ശിൽപശാല നഗരസഭ ചെയര്‍പേഴ്സൻ ബീന ജോബി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.