ശബരിമല തീർഥാടനം: സേഫ്​ സോൺ പദ്ധതിക്ക്​ 15ന്​ തുടക്കം

p2 lead കുട്ടിക്കാനം കേന്ദ്രമാക്കി​ സേഫ്​ സോൺ ഓഫിസ്​ മുണ്ടക്കയം മുതൽ കുമളിവരെ പട്രോളിങ്​ ശക്തിപ്പെടുത്തും തൊടുപുഴ: ശബരിമല തീർഥാടനകാലത്തെ റോഡ്​ സുരക്ഷ മുൻ നിർത്തി മോ​ട്ടോർ വാഹന വകുപ്പും റോഡ്​ സേഫ്​റ്റി അതോറിറ്റിയും ചേർന്ന്​ നടത്തുന്ന സേഫ്​ സോൺ പദ്ധതിക്ക്​ 15ന്​ തുടക്കമാകും. റോഡ്​ സുരക്ഷ ഉറപ്പാക്കുക, അപകടങ്ങൾ കുറക്കുക, തീർഥാടകർക്ക്​ മാർഗനിർദേശങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങളാണ്​​ സേഫ്​ സോൺ ലക്ഷ്യമിടുന്നത്​. ​ഇതി​ൻെറ ഭാഗമായി മുണ്ടക്കയം മുതൽ കുമളിവരെ 56 കിലോമീറ്റർ റോഡിൽ മോ​ട്ടോർ വാഹന വകുപ്പി​ൻെറ നേതൃത്വത്തിൽ പട്രോളിങ്​ നടക്കും. കുട്ടിക്കാനം കേന്ദ്രമാക്കിയാണ്​ സേഫ്​ സോൺ ഓഫിസ്​ ​ പ്രവർത്തിക്കുക. കമ്പംമെട്ടിൽ താൽക്കാലിക ചെക്ക്​​പോസ്​റ്റ്​ സ്ഥാപിക്കും. മൃഗസംരക്ഷണ വകുപ്പ്​ ചെക്ക്​​​േപാസ്​റ്റി​ൻെറ ഒരുമുറി മോ​ട്ടോർ വാഹന വകുപ്പിന്​ നൽകാൻ ധാരണയായിട്ടുണ്ട്​. മോ​ട്ടോർ വാഹന വകുപ്പി​ൻെറ നാലു സംഘങ്ങൾ ജില്ലയിൽ പദ്ധതിയിൽ ഉൾപ്പെടുന്ന വിവിധ റോഡുകളിൽ എപ്പോഴും ഉണ്ടാകും. കുട്ടിക്കാനത്തിന്​ പുറമെ കുമളി, മുണ്ടക്കയം, എരുമേലി, നിലക്കൽ, പമ്പ എന്നിവിടങ്ങളിലും സേഫ്​ സോൺ പ്രവർത്തിക്കും​. ജില്ലയിൽനിന്നും മറ്റു ജില്ലകളിൽനിന്നും വരെ ഉദ്യോഗസ്ഥരെ പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്​. പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽനിന്ന്​ 20ഒാളം ജീവനക്കാരെ നിയമിക്കും​​. തീർഥാടകരുടെ വാഹനങ്ങൾക്ക്​ തകരാർ സംഭവിച്ചാൽ ഉടൻ പരിഹരിക്കാനുള്ള നടപടികൾ സജ്ജമാക്കി​​​. വാഹന കമ്പനിയിൽനിന്ന്​ തന്നെയുള്ള മെക്കാനിക്കൽ ജീവനക്കാരാണ്​ എത്തുക​. ഗതാഗതക്കുരുക്ക്​, വാഹനാപകടം മറ്റ്​ അടിന്തര സാഹചര്യമോ നേരിട്ടാൽ രക്ഷാപ്രവർത്തനങ്ങൾ ലഭ്യമാക്കും​. തീർഥാടനകാലത്തെ വാഹനാപകടങ്ങൾ ഗണ്യമായി കുറക്കാൻ മുൻ വർഷത്തെ സേഫ്​ സോൺ പദ്ധതിയിലൂടെ സാധിച്ചിരുന്നെന്ന്​ ഇടുക്കി ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു. ---------- പറഞ്ഞത്​ നാടൻ ഭാഷ; തെറ്റിദ്ധരിച്ചവർ തിരുത്തണം -സി.പി. മാത്യു തൊടുപുഴ: ത​ൻെറ പ്രസംഗത്തിനിടെ നാടൻ ഭാഷയിൽ നടത്തിയ പദപ്രയോഗം രാഷ്​ട്രീയ വിരോധികൾ പ്രചാരണ ആയുധമാക്കുകയാണെന്നും ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ തിരുത്തണമെന്നും ഇടുക്കി ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ വ്രണപ്പെടുത്തുന്ന സംസാരശൈലി ത​ൻെറ സംസ്​കാരമല്ല. വണ്ടിപ്പെരിയാറിലെ എം. ബാലുവി​ൻെറ രക്തസാക്ഷി ബലികൂടാരത്തിന്​ സമീപം മാലിന്യം തള്ളിയതിനെതിരായ ജനരോഷത്തിൽനിന്ന്​ ​ശ്രദ്ധതിരിക്കാനുള്ള മാർക്​സിസ്​റ്റ്​ തന്ത്രത്തി​ൻെറ ഭാഗമായാണ്​ ഒരു വിഭാഗം ഇടത്​ അനുകൂലികൾ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത്​. മാലിന്യം ഇടാൻ നിർദേശിച്ചവർ അത്​ നീക്കിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ത​ൻെറ പ്രസംഗത്തിനിടെ നടത്തിയ പദപ്രയോഗമാണ്​ എതിരാളികൾ തെറ്റായി പ്രചരിപ്പിക്കുന്നത്​. ഇഞ്ചികൃഷി ചെയ്​ത്​ ഉപജീവനം നടത്തുന്ന കർഷകർ സാധാരണയായി ഉപയോഗിക്കുന്ന പദപ്രയോഗമാണ്​ ​ ഇഞ്ചി ചുരക്കുക, ഇഞ്ചി ചെരണ്ടുക, ഇഞ്ചി ചെരയുക എന്നത്​. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ ചെറുപ്പം മുതൽ കേൾക്കുന്ന ഒരു പദപ്രയോഗമാണിത്​. ഇഞ്ചി ചുക്കാകണമെങ്കിൽ മേൽപറഞ്ഞ പദപ്രയോഗങ്ങളിലൊന്ന്​ പ്രാവർത്തികമാക്കണമെന്നതാണ്​ യാഥാർഥ്യം. ഇത്തരം ഗ്രാമപദങ്ങൾ സംസാരമധ്യേ ഉപയോഗിച്ചതി​ൻെറ പേരി​​ൽ തന്നെ കടന്ന്​ ആക്രമിക്കുന്നത്​ ശരിയല്ലെന്നും സി.പി. മാത്യു തൊടുപുഴയിൽ വാർത്തസമ്മേളനത്തിനിടെ പറഞ്ഞു. ബാര്‍ബര്‍ തൊഴിലാളികളെയും അവരുടെ തൊഴിലിനെയും അവഹേളിച്ചെന്ന്​ ആരോപിച്ച്​ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെതിരെ ബാർബർമാരുടെ സംഘടനയായ കേരള സ്​​റ്റേറ്റ്​ ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കും വരെ ജില്ലയിലെ ഒരു ബാര്‍ബര്‍ ഷോപ്പിലും മാത്യുവി​ൻെറ മുടി വെട്ടില്ലെന്ന്​ സംഘടന ഭാരവാഹികൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ സംഭവത്തി​ൻെറ വിശദീകരണവുമായി സി.പി. മാത്യ​ു രംഗത്തെത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.