തുടർസത്യഗ്രഹം 15 ദിവസം പിന്നിട്ടു

ചെറുതോണി: കർഷകർക്കെതിരെ നടപ്പാക്കുന്ന മൂന്ന് കരിനിയമങ്ങളും പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന . കഴിഞ്ഞ ദിവസത്തെ സമരം കർഷക സംഘം ജില്ല സെക്രട്ടറി എൻ.വി. ബേബി ഉദ്​ഘാടനം ചെയ്തു. കിസാൻ സഭ ജില്ല സെക്രട്ടറി ടി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. വി.എം. ബേബി, സിജി ചാക്കോ, സി.എം. അസീസ്, കെ.കെ. തങ്കച്ചൻ, മാത്യു ജോൺ, എം.എസ്. സതി, ടിസി ബിനു, പി.എസ്. നെപ്പോളിയൻ എന്നിവർ സംസാരിച്ചു. TDL KARSHAKA SANGAM SATHYAGRAHAM തുടർസമരം കർഷക സംഘം ജില്ല സെക്രട്ടറി എൻ.വി. ബേബി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.