ക്രിക്കറ്റ് സോണ്‍ ടീമിലേക്ക് ഇടം നേടി 14കാരന്‍

നെടുങ്കണ്ടം: ക്രിക്കറ്റ് സോണ്‍ ടീമിലേക്കും അണ്ടര്‍ 19 ജില്ല ടീമിലും ഇടം നേടി 14കാരന്‍. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കടപ്ലാക്കല്‍ ജിജോ- രഞ്ജിനി ദമ്പതികളുടെ മകനും വിക്കറ്റ്​ കീപ്പറുമായ കെ.ജെ. രോഹിത്താണ് ഏഴ് ജില്ലകള്‍ ഉൾപ്പെടുന്ന സോണിൽ ഇടംപിടിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിവന്ന ഇന്‍റർ ഡിസ്ട്രിക്ട്​ അണ്ടര്‍ 16 ക്രിക്കറ്റ് ലീഗില്‍ ഇടുക്കിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഈ 10ാം ക്ലാസ് വിദ്യാർഥി കാഴ്ചവെച്ചത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 11 ക്യാച്ചും അഞ്ച്​ സ്റ്റമ്പിങ്ങുമായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കി വിക്കറ്റ് കീപ്പിങ്ങിലും 110 റണ്‍സ് നേടി ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ആറ്​ വയസ്സു മുതല്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്​. ഇപ്പോള്‍ തൊടുപുഴയില്‍ 16 വയസ്സുകാരുടെ മത്സരത്തിലും മികച്ച പ്രകടനമാണ്​ കാഴ്ചവെച്ചത്​. പിതാവ് വീട്ടില്‍ പരിശീലനത്തിനായി വെളിച്ചം ഉള്‍പ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ച നാല് മുതല്‍ ഏഴ്​ വരെയും വൈകീട്ട് രാത്രി എട്ടു മുതല്‍ 11 വരെയും പരിശീലനം നല്‍കുന്നു. തൂക്കുപാലം വിജയ മാത പബ്ലിക് സ്കൂളിലെ 10 ക്ലാസ് വിദ്യാർഥിയാണ്. idl ndkm കെ.ജെ. രോഹിത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.