attn kollam ബസിടിച്ച് നിർത്തിയാണ് വൻ അപകടം ഒഴിവാക്കിയത് മൂന്നാർ: മൂന്നാർ സന്ദർശനത്തിന് എത്തിയ വിദ്യാർഥികളടങ്ങുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. കൊല്ലം അഞ്ചൽ സെന്‍റ് ജോൺസ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. 14 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ജീന (20), ജെബി (37), മഹേഷ് (28), ഗോകുൽ (28), പ്രദീപ് (30), തോമസ് മോഹൻ (37), രാഹുൽ (20), അഞ്ജിത (21), നന്ദൻ (20), വിൻസി (20), ലിനി (20), സിൽദയി (28), സിബീന (20), ഷീന (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വിദ്യാർഥികൾ മിക്കവരും കൊല്ലം അഞ്ചൽ സ്വദേശികളാണ്. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെ മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ കൊരണ്ടിക്കാട് ഫോട്ടോ പോയന്‍റിന് സമീപമുള്ള കൊടും വളവിലായിരുന്നു അപകടം. അപകട സമയത്ത് ഡ്രൈവർ പ്രകടിപ്പിച്ച സമചിത്തതയാണ് വലിയൊരു ദുരന്തത്തിൽനിന്ന് സഞ്ചാരികളെ രക്ഷിച്ചത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടത് മനസ്സിലായ ഡ്രൈവർ മൺതിട്ടയിലൂടെ കയറ്റി മരത്തിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഇതു മൂലം ബസ് മറിയാതെ ചരിവിൽ തങ്ങി നിന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. ചിത്രം മൂന്നാറിൽ അപകടത്തിൽപ്പെട്ട ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.