ഇടുക്കി മെഡിക്കൽ കോളജ്​: പുതിയ കെട്ടിടത്തിൽ 13 മുതൽ ചികിത്സ

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ പുതിയ കെട്ടിടത്തില്‍ ഈ മാസം 13ന്​ ചികിത്സ ആരംഭിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ഹോസ്പിറ്റല്‍ മാനേജ്മൻെറ്​ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ആര്‍.ടി.പി.സി.ആര്‍ പരിശോധനയും അന്ന്​ പുനരാരംഭിക്കും. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ​ നിലവില്‍ ഒഴിവുള്ള തസ്തികകളിൽ വീണ്ടും നിയമിക്കും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി എച്ച്.എം.സി ഫണ്ട് വര്‍ധിപ്പിക്കാൻ ആംബുലന്‍സ് ചാര്‍ജ്, ലബോറട്ടറി ഫീസ്, എക്സ്​-റേ ഫീസ്, മുറിവാടക, സി.ടി സ്കാന്‍ എന്നിവയുടെ ഫീസ് ഉയർത്താൻ തീരുമാനിച്ചു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍നിന്ന് സര്‍ക്കാര്‍ അനുവദിച്ച സ്ഥിരം ജീവനക്കാരെ ഉടൻ ഇടുക്കിയില്‍ നിയമിക്കും. പുതിയ കാൻറീന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ആരംഭിക്കും. കെട്ടിടത്തിൽ പാര്‍ക്കിങ്​ സൗകര്യം വര്‍ധിപ്പിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കിറ്റ്കോയെ ചുമതലപ്പെടുത്തി. രണ്ടാംഘട്ട നിര്‍മാണം മാര്‍ച്ചിനുമുമ്പ് പൂര്‍ത്തിയാക്കാന്‍ കിറ്റ്ക്കോക്ക്​ നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ നിയമിച്ചിട്ടും ചുമതലയേൽക്കാത്തവരെയും വര്‍ക്കിങ്​ അറേൻജ്​മൻെറിൽ പോയവരെയും ഇടുക്കിയിലേക്ക്​ തിരിച്ചുവിളിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി. 13ന് ആശുപത്രി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്​റ്റ്യന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.