ജില്ലയിൽ ഇന്നലെ 13 ​േപർക്ക്​ കോവിഡ്​

ആലപ്പുഴ: ജില്ലയിൽ ഞായറാഴ്​ച 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്തുനിന്നും ഒരാൾ മുംബൈയിൽനിന്നുമാണ് എത്തിയത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഖത്തറിൽനിന്ന്​ 12ന് കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബുധനൂർ സ്വദേശിയായ യുവാവ്, ദമ്മാമിൽനിന്ന്​ ജൂൺ 15ന് തിരുവനന്തപുരത്ത് എത്തി വീട്ടിൽ നിരീക്ഷണത്തിലിരുന്ന വെൺമണി സ്വദേശിയായ യുവാവ്, ബഹ്​റൈനിൽനിന്ന്​ 23ന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള ഭരണിക്കാവ് സ്വദേശി, 18ന് കുവൈത്തിൽനിന്ന്​ കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 17 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, മും​ൈബയിൽനിന്ന്​ 25ന് ട്രെയിനിൽ ആലപ്പുഴയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, ദോഹയിൽനിന്ന്​ ജൂൺ 18ന് കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, റിയാദിൽനിന്ന്​ ഈ മാസം ഒന്നാം തീയതി കോഴിക്കോട് എത്തി അവിടെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 58 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, ദമ്മാമിൽനിന്ന്​ ഈ മാസം ഒന്നിന് കോഴിക്കോട് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, ഷാർജയിൽനിന്ന്​ ജൂൺ 14ന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, റിയാദിൽനിന്ന്​ ജൂൺ 30ന് കൊച്ചിയിൽ എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന 63 വയസ്സുള്ള വണ്ടാനം സ്വദേശി, കുവൈത്തിൽനിന്ന്​ ജൂൺ 30ന് കൊച്ചിയിൽ എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മാന്നാർ സ്വദേശിയായ യുവാവ്, കുവൈത്തിൽനിന്ന്​ ജൂൺ 28ന് തിരുവനന്തപുരത്ത് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന വെളിയനാട് സ്വദേശിയായ യുവാവ് എന്നിവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സക്ക്​ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വെൺമണി സ്വദേശിയായ യുവാവിനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 199 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.