മഴക്കെടുതി: നഷ്​ടം 1.22 കോടി

കൊച്ചി: ജില്ലയിൽ പെയ്ത ശക്തമായ മഴയിൽ വെള്ളിയാഴ്​ച 1.22 കോടിയുടെ നാശനഷ്​ടം. വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും മറ്റുപൊതുവായ നാശനഷ്​ടങ്ങളും ഉൾ​െപ്പടെയാണിത്. ചെല്ലാനം മേഖലയിൽ കടൽക്ഷോഭത്തെത്തുടർന്ന് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. കൊച്ചി താലൂക്കിൽ ആകെ 30 ലക്ഷം രൂപയുടെ നാശം ഉണ്ടായതായാണ് കണക്കുകൾ. കണയന്നൂർ താലൂക്കിലും 30 ലക്ഷത്തി​ൻെറ നഷ്​ടമുണ്ട്​. മൂവാറ്റുപുഴ താലൂക്കിൽ 25 ലക്ഷം, പറവൂർ താലൂക്കിൽ 12 ലക്ഷം എന്നിങ്ങനെ നാശനഷ്​ടം സംഭവിച്ചതായാണ്​ വിലയിരുത്തൽ. ആലുവ, കുന്നത്തുനാട് താലൂക്കുകളിൽ 10 ലക്ഷം രൂപയുടെയും കോതമംഗലം താലൂക്കിൽ അഞ്ചുലക്ഷം രൂപയുടെയും നഷ്​ടം സംഭവിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ 36 കൊച്ചി: ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 420 കുടുംബങ്ങളിലെ 1116 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 171 പേർ കുട്ടികളാണ്. 437 പുരുഷന്മാരും 505 സ്ത്രീകളും ക്യാമ്പുകളിൽ ഉണ്ട്. ആകെയുള്ള ക്യാമ്പുകളിൽ എ​ട്ടെണ്ണം 60 വയസ്സിന്​ മുകളിലുള്ളവർക്കുവേണ്ടി. 67 പേരാണ് ഈ ക്യാമ്പുകളിൽ ഉള്ളത്. താലൂക്ക്​ അടിസ്ഥാനത്തിൽ ആലുവ -മൂന്ന്​, കണയന്നൂർ -ആറ്​, കൊച്ചി -രണ്ട്​, കോതമംഗലം -എട്ട്​, കുന്നത്തുനാട്​ -ഒന്ന്​, മൂവാറ്റുപുഴ -നാല്​, പറവൂർ -12 എന്നിങ്ങനെയാണ്​ ക്യാമ്പുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.