മിനി ബസ് മറിഞ്ഞ് 12പേർക്ക് പരിക്ക്

-ആനച്ചാൽ ചെങ്കുളത്തിന് സമീപമായിരുന്നു അപകടം അടിമാലി: തമിഴ്നാട്ടിലെ മധുരയിൽനിന്ന്​ മൂന്നാർ സന്ദർശനത്തിന് എത്തിയ സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 12പേർക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക്​ ഒരുമണിയോടെ ആനച്ചാൽ ചെങ്കുളത്തിന് സമീപമായിരുന്നു അപകടം. മധുര സ്വദേശികളായ പി. മണികണ്ഠൻ (48), അമുദ പളനിവേൽ (63), എം. ശ്യാംകുമാർ (50), രവികുമാർ (43), മണിമേഖല (63), സൗമ്യൻ (14), ധനലക്ഷ്മി (34), ഷെർമിള (40), സീതാലക്ഷ്മി (34), അണ്ണാദുരൈ (48), വിഗ്​നേഷ് (22), കൃഷ്മി (18) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇവർ താമസിക്കാൻ വാടകക്ക് എടുത്തിരുന്ന റിസോർട്ടിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. പടം ആനച്ചാൽ ചെങ്കുളത്തിന് സമീപം അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.