മാരാരിക്കുളത്ത്​ രോഗബാധിതർ 117

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ മൊത്തം 117 കോവിഡ് ബാധിതർ. പൂങ്കാവ് പടിഞ്ഞാറ്​ മാത്രം ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് 21 പേർക്കാണ്​. ഈ വാർഡിൽ മാത്രം ഇതുവരെ 44 പേർക്ക് രോഗം കണ്ടെത്തി. ഓമനപ്പുഴ വാർഡിൽ 32 പേരും പഞ്ചായത്ത് ഓഫിസ് വാർഡിൽ 18 പേരും ചെട്ടികാട് 12 പേരും പോസിറ്റിവായി. പഞ്ചായത്തിലെ തീരദേശ വാർഡുകളിലാണ് കൂടുതലും രോഗബാധിതരുള്ളത്. കൂടുതലും മത്സ്യത്തൊഴിലാളി കുടുംബങ്ങളുമാണ്. അതേസമയം, പൂങ്കാവ് പടിഞ്ഞാറ് വാർഡിലെ രോഗികളിലേറെയും യുവാക്കളാണ്. ഇവിടെ പനിയുടെ ലക്ഷണമുള്ള മുഴുവനാളുകളെയും പരിശോധിക്കാനുള്ള നടപടി ആരംഭിച്ചു. പഞ്ചായത്തിൽ ആയിരത്തോളം പേർ ക്വാറൻറീനിലുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.