വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേളക്ക്​ 11ന്​ തുടക്കം

തൊടുപുഴ: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷ‍ൻെറ സഹകരണത്തോടെ ജില്ല വ്യവസായ കേന്ദ്രത്തി‍ൻെറ അഭിമുഖ്യത്തിൽ 11 മുതൽ 14 വരെ കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേള (ഐ.എൻ.ഡി എക്​സ്​പോ 2022) നടക്കുമെന്ന്​​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിർമിക്കുന്ന നൂതന യന്ത്രോപകരണങ്ങളുടെ പ്രദർശനവും മേളയിൽ ഉണ്ടാകും. രാവിലെ 11 മണി മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശന സമയം. സുഗന്ധവ്യഞ്‌ജനങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, കൈത്തറി-കരകൗശല നിർമിത വസ്തുക്കൾ, വിവിധ ഭക്ഷ്യോൽപന്നങ്ങൾ മുതലായവയുടെ പ്രദർശനം വിപണനം, എന്നിവ കൂടാതെ സാങ്കേതിക സ്ഥാപനങ്ങളുടെ സ്റ്റാളുകൾ അടക്കം 42 സ്റ്റാളുകൾ മേളയുടെ ഭാഗമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്​. ഉദ്​ഘാടനം 11ന്​​ രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്, കലക്ടർ ഷീബ ജോർജ്, കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൻ ബീന ജോബി, മുനിസിപ്പൽ കൺസിലർ ജാൻസി ബേബി എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല വ്യവസായ കേന്ദ്രം മാനേജർ ബെനഡിക്​ വില്യം ജോൺ, പി.എസ്.​ സുരേഷ്​കുമാർ, ബേബി ജോർജ്​, ബി. ജയകൃഷ്ണൻ, റെജി വർഗീസ്​ എന്നിവർ പ​ങ്കെടുത്തു. ആരോഗ്യവകുപ്പ്​ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമം; പ്രതിഷേധിച്ചു തൊടുപുഴ​: മാലിന്യം പൊതു ഓടയിലേക്ക്​ ഒഴുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനെത്തിയ ആരോഗ്യവകുപ്പ്​ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച്​ നഗരസഭ ഓഫിസിന്​ മുന്നിൽ മുനിസിപ്പൽ ജീവനക്കാരുടെ പ്രതിഷേധം. ​ വെള്ളിയാഴ്​ച വൈകീട്ട് കല്യാൺ ജങ്ഷനിലെ ഒരു ഹോട്ടലിൽ പരിശോധനക്ക്​ എത്തിയ ജെ.എച്ച്.ഐ പ്രജീഷ്കുമാറിനെയും ഡ്രൈവർ ശ്രീജിത്തിനെയും ഹോട്ടൽ അസോസിയേഷ‍ൻെറ പേരിലുള്ള ചിലർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ്​ പരാതി. യോഗത്തിൽ ജീവനക്കാരുടെ പ്രതിനിധികളായി ജിൻസ്​ സിറിയക്, വി.എസ്​.എം. നസീർ, വി.ബി. ഓമനക്കുട്ടൻ, പ്രതീഷ് കുമാർ, ബിനുകൃഷ്ണൻകുട്ടി, മനോജ്കുമാർ എന്നിവർ സംസാരിച്ചു. അതേസമയം, ഹോട്ടൽ അസോസിയേഷനുമായി ഇതിന്​ ബന്ധമില്ലെന്ന്​ അസോ. ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ ഒരു ഭാരവാഹികളും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും ഇവർ അറിയിച്ചു. ​ TDL PRATHISHEDAM ​തൊടുപുഴ നഗരസഭ ഓഫിസിന്​ മുന്നിൽ ജീവനക്കാർ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.