കട്ടപ്പന: ഏലക്ക ഓൺലൈൻ ലേലത്തിന്‍റെ അടിസ്ഥാന വില 1000 രൂപയാക്കണമെന്ന് ഏലം കർഷകർ. ഏലം വിലയിടിവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി അണക്കരയിൽ സംഘടിപ്പിച്ച ഏലം കർഷക സംഗമമാണ് ഈ ആവശ്യം ഉന്നയിച്ചത്. വ്യാപാരികൾ ഏലക്ക ഗ്രേഡ് ചെയ്ത ശേഷം ബാക്കി വരുന്ന പൊടിക്കായ കർഷകരുടെ ഏലക്കയോടെപ്പം പതിക്കുന്നതിനാൽ ആവറേജ് വില കുത്തനെ ഇടിയുന്ന പ്രവണതയാണ്. ഇതിന് പരിഹാരമെന്നനിലയിൽ വ്യാപാരികളുടെ പൊടിക്കായും വീണ്ടും അടുത്ത ലേലത്തിൽ പതിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ആന്‍റണി കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ഏലക്കയുടെ വില ദിനംപ്രതി കുറയുന്നതിൽ ആശങ്കയിലായ കർഷകർ നിരവധി നിർദേശങ്ങൾ എം.പിയുടെ മുന്നിൽ വെച്ചു. രണ്ട് മണിക്കൂർ കർഷകരുടെ അഭിപ്രായങ്ങൾ കേട്ട എം.പി കേന്ദ്ര കൃഷിമന്ത്രിയെ ഇടുക്കിയിൽ കൊണ്ടുവന്ന് കൃഷിക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കുമെന്നും കേന്ദ്ര ഗവൺമെന്‍റിലും സ്പൈസസ് ബോർഡിലും വേണ്ട ഇടപെടൽ നടത്തുമെന്നും കർഷകർക്ക് ഉറപ്പ് നൽകി. ജോസ് മുത്തനാട്ട്, പി.കെ. രാമകൃഷ്ണൻ, മജോ കാരിമുട്ടം, അജയ് കളത്തുകുന്നേൽ, വി.വി. മുരളി, ബാബു അത്തിമൂട്ടിൽ, സാബു വയലിൽ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. കർഷക അവാർഡ് ജേതാവ് ടിജു പാതയിൽ, ബിൻസ് വരിക്കമാക്കൽ, ജയ്സ് കാവുങ്കൽ, കുഞ്ഞുമോൻ തറപ്പേൽ, അജി കീഴ്വാറ്റ് തുടങ്ങിയവർ നിർദേശങ്ങൾ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.