തൊടുപുഴ: കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദവും സഹവർത്തിത്വവും തകർക്കുംവിധം സംഘ്പരിവാറിനൊപ്പം വിദ്വേഷപ്രചാരണങ്ങൾക്കും ഹേറ്റ് കാമ്പയിനുകൾക്കും നേതൃത്വം നൽകുന്ന തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളോടുള്ള നിലപാട് സഭാനേതൃത്വങ്ങൾ പരസ്യമായി പ്രഖ്യാപിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള ആവശ്യപ്പെട്ടു. വെറുപ്പും വിദ്വേഷവും വ്യാജപ്രചാരണങ്ങളും നടത്തുന്ന കാസ പോലുള്ള തീവ്ര ഗ്രൂപ്പുകളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്നവരുടെ എണ്ണം വർധിക്കുന്നത് മത സഹവർത്തിത്വത്തിൻെറ വക്താക്കളായ സഭകൾ ഗൗരവമായി കാണണമെന്നും പറഞ്ഞു. കാസർകോട്ടുനിന്ന് ആരംഭിച്ച 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' പ്രമേയത്തിലെ യൂത്ത് കാരവന് തൊടുപുഴ മങ്ങാട്ടുകവലയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ഹാരിസ് അൻസാർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് ഷാജഹാൻ നദ്‌വി, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് ഷബീർ മൂസ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ്, ജമാഅത്ത് വനിതവിഭാഗം ജില്ല പ്രസിഡന്‍റ് ആയിശ ബാവ എന്നിവർ സംസാരിച്ചു. വി.എച്ച്. അബ്ബാസ് സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി തൊടുപുഴ ഏരിയ പ്രസിഡന്‍റ് പി.പി. കാസിം മൗലവി നന്ദിയും പറഞ്ഞു. സമ്മേളനഭാഗമായി നടന്ന പ്രകടനത്തിന് ജില്ല നേതാക്കളായ അഫ്‌സൽ ഹുസൈൻ, ഷബീർ ഉടുമ്പന്നൂർ, ടി.എസ്. ഹുസൈൻ, പി.എച്ച്. അർഷദ് എന്നിവർ നേതൃത്വം നൽകി. FOTO TDL SOLIDARITY തൊടുപുഴയിൽ എത്തിയ സോളിഡാരിറ്റി യൂത്ത് കാരവൻ അംഗങ്ങളെ പ്രവർത്തകർ സമ്മേളനവേദിയിലേക്ക് സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.