കട്ടപ്പന: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ദമ്പതികളുടെ ആറു വയസ്സുള്ള മകളെ പീഡിപ്പിച്ചശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ വിചാരണ തുടങ്ങി. കട്ടപ്പന ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതിയിൽ സ്പെഷൽ ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് തിങ്കളാഴ്ച വിചാരണ നടപടി തുടങ്ങിയത്. കേസിൽ 10 സാക്ഷികൾ ഹാജരായെങ്കിലും ഒന്നും രണ്ടും സാക്ഷികളായ അയൽവാസികളുടെ വിസ്താരമാണ് പൂർത്തിയായത്. പ്രതി അർജുന്‍റെ അച്ഛൻ അടക്കം മറ്റു സാക്ഷികൾ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകും. പ്രതിക്കെതിരെ പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജിക്കാരന് സെഷൻസ് ജഡ്ജിയെ സമീപിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ ആവശ്യം തിങ്കളാഴ്ച സ്പെഷൽ കോടതിയിൽ ഉന്നയിച്ചെങ്കിലും കൂടുതൽ വാദം കേൾക്കാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രതി അർജുനും പട്ടികവർഗ വിഭാഗത്തിൽപെട്ടയാളാണ് എന്നാണ് പൊലീസ് രേഖകളിലുള്ളത്. 2021 ജൂൺ 30നാണ് എസ്‌റ്റേറ്റ് ലയത്തിലെ മുറിക്കുള്ളില്‍ ആറു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫോട്ടോ. കേസിലെ പ്രതി അർജുനെ കോടതിൽ വിചാരണക്കായി കൊണ്ടുവന്നപ്പോൾ (കറുത്ത ടീ ഷർട്ട് ധരിച്ചയാൾ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.