സർക്കാറിന്‍റെ ഒന്നാം വാർഷികം: കുടുംബശ്രീ അംഗങ്ങൾക്ക് ടാർജറ്റ്

ഇടുക്കി: രണ്ടാംപിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികത്തിൽ പങ്കെടുക്കാൻ കുടുംബശ്രീക്ക് ടാർജറ്റ് നിശ്ചയിച്ച് സർക്കുലർ. 15 വരെ വാഴത്തോപ്പ് വി.എച്ച്.എസ്.സി ഗ്രൗണ്ടിൽ നടന്നുവരുന്ന പരിപാടിയിലേക്കാണ് ക്ഷണിച്ചുകൊണ്ട് സർക്കുലർ ഇറക്കിയിരിക്കുന്നത്. പരിപാടിയോട്​ അനുബന്ധിച്ച് തിങ്കളാഴ്ച ചെറുതോണി പെട്രോൾ പമ്പ് ജങ്​ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ സി.ഡി.എസുകളിൽനിന്ന്​ പരമാവധി അയൽക്കൂട്ട അംഗങ്ങളെ പങ്കെടുപ്പിക്കണമെന്നാണ് സർക്കുലർ. ആറ്​​ പഞ്ചായത്തുകൾക്ക് ആളുകളെവരെ നിശ്ചയിച്ച് നൽകിയിരിക്കുകയാണ്. വാഴത്തോപ്പ് 1000, മരിയാപുരം 350, കാമാക്ഷി 400, കഞ്ഞിക്കുഴി 300, അറക്കുളം 300, വാത്തിക്കുടി 400 എന്നിങ്ങനെയാണ് സർക്കുലറിൽ നിർദേശിച്ച് നൽകിയിരിക്കുന്നത്. മറ്റ് സി.ഡി.എസുകളിൽനിന്ന്​ കുറഞ്ഞത് 20പേർ എങ്കിലും പങ്കെടുക്കണമെന്നും നിർദേശമുണ്ട്. ഇതിന് പുറമെ ജില്ലയിലെ സഹകരണ ബാങ്ക് ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുക്കണമെന്നും നിർദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.