അടിമാലി: ഇടുക്കിയിലെ പട്ടയ ഭൂ വിഷയങ്ങളില്‍ അതിജീവന പോരാട്ടവേദിക്കൊപ്പം സമരം ശക്തമാക്കാനൊരുങ്ങി ഇടുക്കിയിലെ വ്യാപാരികളും. പിന്തുണ അറിയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃത്വം. പ്രതിഷേധത്തിനൊപ്പം നീതിക്കായി കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി, ജില്ല പ്രസിഡന്റ് കെ.എൻ. ദിവാകരൻ എന്നിവർ അറിയിച്ചു. ജില്ലയിലെ ഭൂനിയമങ്ങള്‍ ഭേതഗതി ചെയ്ത് പട്ടയ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതിനെതിരെ അതിജീവന പോരാട്ടവേദി സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ജില്ലയിലെ വ്യാപാരി സമൂഹവും ഇവര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്താകെ നടപ്പിലാക്കേണ്ട നിയമം ഇടുക്കിയില്‍ മാത്രം അടിച്ചേല്‍പിക്കുകയാണെന്നും വ്യാപാരി നേതൃത്വം വ്യക്തമാക്കി. ഇടുക്കിയിലെ ജനങ്ങളുടെ നീതിക്കായി കോടതിയെ സമീപിക്കുമെന്നും സംസ്ഥന ട്രഷറര്‍ ദേവസ്യ മേച്ചേരി പറഞ്ഞു. ഇടുക്കിയില്‍ നടക്കുന്ന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടിയിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പോരാട്ടവേദിക്കൊപ്പം വ്യാപാരികളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.