തൊടുപുഴ: ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള നയിക്കുന്ന 'യൂത്ത് കാരവൻ'ന് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് തൊടുപുഴ മങ്ങാട്ടുകവലയിൽ സ്വീകരണം നൽകും. മേയ് 21,22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസർകോട് നിന്ന് ആരംഭിച്ച ജാഥ 12ന് തിരുവനന്തപുരത്ത് സമാപിക്കും. ബൈക്ക് റാലി, കലാജാഥ, പൊതുസമ്മേളനം തുടങ്ങിയവ സീകരണത്തോട് അനുബന്ധിച്ച് ഉണ്ടാകും. സ്വീകരണം വിജയിപ്പിക്കുന്നതിനായി തൊടുപുഴയിൽ ചേർന്ന യോഗം വിവിധ കമ്മിറ്റി കൺവീനർമാരായി വി.എച്ച് അബ്ബാസ്, സുബൈർ സെവൻ ആർട്സ്, ടി.എസ് ഹുസൈൻ, വി.എച്ച് നൗഷാദ്, എൻ.എച്ച് കാസിം, കെ.എം. മൈദീൻ, സുബൈർ ഹമീദ്, പി.പി കാസിം, പി.എച്ച് അർഷദ്, മുഹമ്മദ് റാസിക്ക്, പി.ഇ. ഷാജഹാൻ, അമീൻ റിയാസ്, അഫ്സൽ ഹുസൈൻ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.