ശാന്തിപുരം മുതല്‍ രാമക്കല്‍മേട് വരെ മാത്രം അറ്റകുറ്റപ്പണി നടത്തി നെടുങ്കണ്ടം: ഹൈറേഞ്ചിനെയും ലോറേഞ്ചിനെയും ബന്ധിപ്പിക്കുന്ന കമ്പംമെട്ട് - രാമക്കല്‍മേട്-വണ്ണപ്പുറം റോഡ് 142 കോടി അനുവദിച്ചതായി നാടുനീളെ സ്ഥാപിച്ച് ഫ്ലക്‌സുകള്‍ കാലപ്പഴക്കത്താല്‍ നശിച്ചു തുടങ്ങിയിട്ടും പ്രാരംഭ ജോലിപോലും ആരംഭിച്ചില്ല. 2016ല്‍ എം.എം. മണി എം.എല്‍.എ ആയപ്പോള്‍ സ്ഥാപിച്ചതാണ് ബോർഡുകൾ. ഇതിനുശേഷം പ്രഖ്യാപിച്ച പല റോഡുകളും പണി പൂര്‍ത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞു. റോഡില്‍ ശാന്തിപുരം മുതല്‍ രാമക്കല്‍മേട് വരെ മാത്രം അറ്റകുറ്റപ്പണി നടത്തി. ബാക്കി തൂക്കുപാലം, കല്ലാര്‍, ശാന്തിപുരം, കമ്പംമെട്ട് ഭാഗത്ത് ഒന്നും ചെയ്തിട്ടില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടപോലും അസാധ്യമായി. വാഹനാപകടങ്ങളും ഈ പ്രദേശത്ത് തുടര്‍ക്കഥയായി. വിനോദസഞ്ചാരികള്‍ എത്തുന്ന കരുണാപുരം പഞ്ചായത്തില്‍കൂടി കടന്നുപോകുന്ന രാമക്കല്‍മേട്, കാറ്റാടിപ്പാടം, ബാലന്‍പിള്ളസിറ്റി, ബംഗ്ലാദേശ് കോളനി എന്നിവിടങ്ങള്‍ ഏറ്റവും ശോച്യാവസ്ഥയിലാണ്. കമ്പംമെട്ട് മുതല്‍ എഴുകുംവയല്‍ വരെ 30 കി.മീറ്റര്‍ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് കരാര്‍ നടപടി പൂര്‍ത്തിയായതായും പ്രഖ്യാപനം നടത്തിയിരുന്നു. ആദ്യ റീച്ചായ കമ്പംമെട്ട് ശാന്തിപുരം ബാലന്‍പിള്ള സിറ്റി രാമക്കല്‍മേട് തൂക്കുപാലം താന്നിമൂട്, കല്ലാര്‍ ചേമ്പളം എഴുകുംവയല്‍ റോഡിന്‍റെ നിര്‍മാണത്തിനുള്ള ടെൻഡര്‍ നടപടിക്ക് പൂര്‍ത്തിയായതായും പ്രഖ്യാപിച്ചിരുന്നു. റോഡ് സുരക്ഷക്കായി ഐറിഷ് ഓട നിര്‍മിക്കുമെന്നും പറഞ്ഞിരുന്നു. വെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട ഓടകളാണോ ഐറിഷ് ഓടയെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. ഹൈറേഞ്ചിനെ വളരെ വേഗത്തില്‍ ലോറേഞ്ചുമായി ബന്ധിപ്പിക്കാനുതകുന്നതാണ് ഈ റോഡ്. lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.