നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ രാജിവെച്ചു

നെടുങ്കണ്ടം: ഇടതുമുന്നണിയിലെ ധാരണപ്രകാരം നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കേരള കോണ്‍ഗ്രസ് എമ്മിലെ സിജോ നടക്കല്‍ രാജിവെച്ചു. ധാരണപ്രകാരം 16 മാസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ശനിയാഴ്ച പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ഇനി സി.പി.ഐക്കാണ് വൈസ് പ്രസിഡന്‍റ്​ സ്ഥാനം. അഞ്ചാം വാര്‍ഡ്​ അംഗം സി.പി.ഐയിലെ അജീഷ് മുതുകുന്നേല്‍ വൈസ് പ്രസിഡന്‍റാകാനാണ് സാധ്യത. മുന്നണി ധാരണപ്രകാരം ഡിസംബര്‍ 30ന് പ്രസിഡന്‍റ്​ സി.പി.എമ്മിലെ ശോഭന വിജയനും രാജിവെക്കും. തുടര്‍ന്ന് സി.പി.ഐക്കാണ് പ്രസിഡന്‍റ്​ സ്ഥാനം. 24മാസം സി.പി.എമ്മിനും 20മാസം സി.പി.ഐക്കും 16 മാസം കേരള കോണ്‍ഗ്രസ് എമ്മിനുമായാണ് ഭരണം വീതിച്ചുനല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.