മറയൂർ: മറയൂരിൽ വീണ്ടും സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. മറയൂർ പള്ളനാട് സ്വദേശി രാമചന്ദ്രന്‍റെ പറമ്പിൽനിന്നാണ് ചന്ദനമരം മുറിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് മുറിച്ചുകടത്താൻ ശ്രമം നടന്നത്. എന്നാൽ, പറമ്പിൽനിന്ന് ശബ്ദം കേട്ട് ഉടമസ്ഥൻ എത്തിയതോടെ മുറിച്ച ചന്ദനം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം കൂടുതലാണ്. പറമ്പിൽനിന്ന് ശബ്ദം കേട്ടപ്പോൾ കാട്ടുപന്നികൾ കാപ്പി കൃഷി നശിപ്പിക്കാൻ എത്തിയതാണെന്നാണ് വീട്ടുകാർ കരുതിയത്. പറമ്പിൽ ടോർച്ച് തെളിച്ചു നോക്കിയപ്പോൾ ആരോ ഓടിമറയുന്നത് കണ്ടു. വെള്ളിയാഴ്ച രാവിലെ പറമ്പിൽ ചെന്ന് നോക്കുമ്പോഴാണ് ഒരു ചന്ദനമരം മുറിച്ച നിലയിലും ഒരുമരം പകുതി മുറിച്ച നിലയിലും കണ്ടെത്തിയത്. ചന്ദന മോഷണം പ്രദേശത്ത് തുടർക്കഥയാവുകയാണ്. മുമ്പും പലതവണ ഇവിടെനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്താൻ ശ്രമം നടന്നിട്ടുണ്ട്. പല തവണ പരാതി നൽകിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുമ്പ് മുറിച്ചുകടത്താൻ ശ്രമിച്ച ചന്ദനത്തടികൾപോലും സ്ഥലത്തുനിന്ന് മാറ്റിയിട്ടില്ല. ചന്ദനതൈകൾ സ്വകാര്യ ഭൂമിയിൽ നട്ടുവളർത്താൻ ഫോറസ്റ്റ് അധികൃതർ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ അവർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. രാമചന്ദ്രന്‍റെ പറമ്പിലെ മറ്റു ചന്ദനമരങ്ങളിലും മുറിക്കാൻ ശ്രമിച്ചതിന്‍റെ പാടുകളുണ്ട്. ചിത്രം TDL Chandanam: മുറിച്ചുകടത്താൻ ശ്രമിച്ച ചന്ദനത്തടി സെലക്ഷൻ ട്രയൽ ഇന്ന് തൊടുപുഴ: തൊടുപുഴ സോക്കർ സ്കൂളിലെ ഹോസ്റ്റലിൽ 2022-23 അധ്യയന വർഷത്തിലേക്ക് എട്ട് മുതൽ പ്ലസ്‌വൺ വരെ ക്ലാസുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതിന് അച്ചൻ കവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽസ്. ഫുട്‌ബാളിൽ മികവുതെളിയിക്കുന്ന കുട്ടികൾക്കായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ ജനനത്തീയതി തെളിയിക്കുന്ന രേഖയുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9645740487, 7561842953.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.