കട്ടപ്പന: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭതല ലോഗോ പ്രകാശനം നടന്നു. ചെയർപേഴ്സൻ ബീന ജോബി പ്രകാശനം നിർവഹിച്ചു. നഗരസഭയിലെ 34 വാർഡുകളിലെ തോടുകൾ, കുളങ്ങൾ മറ്റ് ജലസ്രോതസ്സുകൾ എന്നിവ വരുംദിവസങ്ങളിൽ വൃത്തിയാക്കി ശുദ്ധജലം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തും. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സാലി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രശാന്ത് രാജു, രാജൻ കാലാച്ചിറ, ഐബി മോൾ, കുടുംബശ്രീ ചെയർപേഴ്സൻ ഷൈനി ജിജി, രത്നമ്മ, ഹെൽത്ത് ഇൻസ്പെക്ടർ അജിത് കുമാർ, ജുവാൻ ഡി. മേരി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ. നവകേരളം പദ്ധതിയുടെ ലോഗോ പ്രകാശനം കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ജോബി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.