ചെറുതോണി: കഞ്ഞിക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠദിന മഹോത്സവത്തിന് തുടക്കമായി. മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് തന്ത്രി മണ്ണാറശ്ശാല സുബ്രഹ്മണ്യൻ, ക്ഷേത്രം മേൽശാന്തി വിഷ്ണുനാഥ് തിരുവമ്പാടി തുടങ്ങിയവർ പ്രധാന കാർമികത്വം വഹിച്ചു. വെള്ളിയാഴ്ച രാവിലെ 7 30ന് ഉഷപൂജ, വിശേഷാൽ മഹാവിഷ്ണു പൂജ തുടങ്ങിയവ നടക്കും. ദീപാരാധനയോടെ 7.30ന് നടയടക്കും. പ്രതിഷ്ഠദിനമായ ഏഴിന് രാവിലെ 4.30ന് പള്ളിയുണർത്തൽ, തുടർന്ന് നടതുറക്കൽ, നിർമാല്യദർശനം, അഭിഷേകം, മലർനിവേദ്യം, ഗണപതി ഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും. 12ന് നടയടക്കലിനെത്തുടർന്ന് പ്രസാദ ഊട്ട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.