പുതുവസ്ത്ര വിതരണം

തൊടുപുഴ: പ്രവാസി ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പിന് കീഴിലെ മുതലക്കോടത്തെ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ നടത്തി. മുസ്​ലിംലീഗ് സംസ്ഥാന സെക്ര​ട്ടേറിയറ്റ് മെംബര്‍ കെ.എം.എ. ഷുക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല സെക്രട്ടറി ടി.എസ്. ഷംസുദ്ദീന്‍, വനിത ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ജുബൈരിയ ഷുക്കൂര്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, പ്രവാസി ലീഗ് വൈസ് പ്രസിഡന്‍റ്​ പി.ഇ. ഇര്‍ഷാദ്, പ്രവാസി സൊസൈറ്റി പ്രസിഡന്‍റ്​ കെ.എ. അന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി ലീഗ് ജില്ല പ്രസിഡന്‍റ്​ ടി.എസ്. ഷാജി അധ്യക്ഷതവഹിച്ചു. ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് സെബാസ്റ്റ്യന്‍ മറുപടിപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി എം.എ. സക്കീര്‍ സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സെയ്ത്​ മുഹമ്മദ് നന്ദിയും പറഞ്ഞു. ബീന പയസ് കരിങ്കുന്നം പഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​ തൊടുപുഴ: കരിങ്കുന്നം പഞ്ചായത്ത്​ വൈസ് പ്രസിഡന്‍റായി ബീന പയസ് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ധാരണപ്രകാരം വൈസ് പ്രസിഡന്‍റായിരുന്ന ഷൈബി ജോൺ രാജിവെച്ചതിനെ തുടർന്നാണ് ബീന പയസിനെ തെരഞ്ഞെടുത്തത്. പഞ്ചായത്ത്​ ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ബീന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പൽ കൃഷി ഓഫിസിലെ ടെക്നിക്കൽ അസി. പി.എൻ. രാജ വരണാധികാരിയായിരുന്നു. പ്രസിഡന്‍റ്​ ജോജി എടാമ്പുറം സത്യാവാചകം ചൊല്ലിക്കൊടുത്തു. TDL BEENAPAYAS ബീന പയസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.