തൊടുപുഴ: നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കാലിന് പരിക്കേറ്റ് രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയയാള്‍ മരിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. പന്നിമറ്റം വെള്ളിയാമറ്റം തെക്കേതിൽ വീട്ടിൽ സെലീനയാണ് (50) അറസ്റ്റിലായത്. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുസ്സലാമാണ് (അമ്പി-52) ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. പതിവായി തൊടുപുഴ ടൗണ്‍ഹാളിന് സമീപത്തെ വെയിറ്റിങ് ഷെഡില്‍ കിടന്നുറങ്ങിയിരുന്ന അബ്ദുസ്സലാമിനെ തിങ്കളാഴ്ച രാത്രി എട്ടോടെ പരിക്കേറ്റനിലയില്‍ കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഓട്ടോയില്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, നില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന സെലീനയും അബ്ദുസ്സാലാമും തമ്മിൽ വാക്കുതർക്കമുണ്ടായെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ സെലീനയെ ചൊവ്വാഴ്ചതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യം നൽകാത്തതിൻെറ വൈരാഗ്യത്തിന് അബ്ദുസ്സലാമിൻെറ കാൽക്കുഴയിൽ സെലീന മൂർച്ചയേറിയ കത്തികൊണ്ട് മുറിവേൽപിക്കുകയായിരുന്നു. തുടർന്ന് രക്തം വാർന്നുപോയതാണ് മരണകാരണമായത്. വിശദമായ ചോദ്യംചെയ്യലിൽ സെലീന കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുറിവേൽപിക്കാൻ ഉപയോഗിച്ച കത്തി ഉപേക്ഷിച്ചനിലയിൽ പൊലീസ് കണ്ടെടുത്തു. പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു അബ്ദുസ്സലാം. ചിത്രം: TDL Saleena അറസ്റ്റിലായ സെലീന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.