അടിമാലി: കാലവര്‍ഷമാരംഭിക്കാന്‍ നാളുകള്‍ മാത്രം ശേഷിക്കെ പന്നിയാര്‍കുട്ടിയെയും പോത്തുപാറയെയും ബന്ധിപ്പിക്കുന്ന നടപ്പാലം നിര്‍മാണം ഇനിയും പൂര്‍ത്തീകരിച്ചില്ല. 2018ലെ പ്രളയത്തിലാണ് നടപ്പാലം തകര്‍ന്നത്. പോത്തുപാറ മേഖലയില്‍നിന്ന് ആളുകള്‍ എളുപ്പത്തില്‍ പന്നിയാര്‍കുട്ടിയിലേക്കെത്തിയിരുന്നത് തകര്‍ന്ന ഈ പാലത്തിലൂടെയാണ്. പാലം തകർന്നതിനാൽ പോത്തുപാറ നിവാസികള്‍ക്ക് മഴക്കാലമാരംഭിക്കുന്നതോടെ എല്ലക്കല്‍, തേക്കുംകാനം, ശ്രീനാരായണപുരം വഴി വേണം പന്നിയാര്‍ കുട്ടിയിലെത്താന്‍. ഇതിനായി വലിയ തുക ചെലവാക്കണം. പാലത്തിന്റെ തുടര്‍നിര്‍മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.