കിടത്തിച്ചികിത്സ നിലച്ച്​ വാത്തിക്കുടി ഗവ. ആശുപത്രി

ചെറുതോണി: പതിനാറാംകണ്ടത്ത്​ പ്രവർത്തിക്കുന്ന വാത്തിക്കുടി ഗവ. ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കാത്തതിനാൽ വാത്തിക്കുടി, മരിയാപുരം പഞ്ചായത്തിലെ ജനങ്ങൾ വലയുന്നു. ബോർഡിലും​ രേഖകളിലുമൊക്കെ സി.എച്ച്.സി എന്നാണെങ്കിലും ഫലത്തിൽ പി.എച്ച്.സിക്ക് ആവശ്യമായ സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ്​ ആശുപത്രി. ഏഴിലധികം ഡോക്ടർമാരും ഒരു ഡസൻ നഴ്സുമാരും അനുബന്ധമുള്ള ജീവനക്കാരും കമ്യൂണിറ്റി ഹെൽത്ത് സൻെററിന്​ ആവശ്യമാണ്​​. എന്നാൽ, മാറിമാറി വന്ന സർക്കാറുകൾ ഇതിനാവശ്യമായ നടപടികൾ മാത്രം സ്വീകരിക്കുന്നില്ല. നാല്​ ഡോക്ടർമാരാണ് ഇവിടെയുള്ളത്​. ഒരു മെഡിക്കൽ ഓഫിസർ സ്ഥലം മാറിപ്പോയി. മറ്റൊരാൾ നീണ്ട അവധിയിലുമാണ്. നിലവിൽ 30 കിലോമീറ്ററകലെ പൈനാവിലോ 50 കിലോമീറ്റർ അകലെ അടിമാലിയിലോ പോയി ചികിത്സ തേടേണ്ട ഗതികേടിലാണ് ഇവിടത്തുകാർ. സൗജന്യ ഡയാലിസിസ്​ യൂനിറ്റുവരെ സന്നദ്ധ സംഘടനകൾ വാഗ്ദാനം ചെയ്തതാണ്​. എന്നാൽ, സൗകര്യം ഒരുക്കികൊടുക്കാൻ അധികൃതർക്കായില്ല. ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിന്‍റെ കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം. നാട്ടുകാരും വിവിധ സംഘടനകളും പരാതികളും നിവേദനങ്ങളുമായി കയറി ഇറങ്ങിയതിനൊടുവിലാണ്​ സി.എച്ച്.സിയായി ആശുപത്രിയെ ഉയർത്തിയത്​. ആദ്യമൊക്കെ രോഗികളെ കിടത്തിച്ചികിത്സിച്ചെങ്കിലും വൈകാതെ നിലച്ചു. കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.