ചെറുതോണി: ഒപ്പിടാൻ മറന്നതിനെ തുടർന്ന് ഫയൽ തിരിച്ചയച്ചതോടെ കലുങ്ക് നിർമാണം മുടങ്ങിയതായി ആക്ഷേപം. കാമാക്ഷി പഞ്ചായത്ത് രണ്ടാംവാർഡിൽ ടവർ ജങ്ഷൻ -ആത്മജ്യോതിപ്പടി റോഡിന്‍റെ ഭാഗമായ പ്രകാശ് വെസ്റ്റ് ജങ്ഷനിൽ കലുങ്ക് നിർമിക്കാൻ മന്ത്രി റോഷി അഗസ്റ്റിൽ 4.98 ലക്ഷം രൂപ അനുവദിച്ചിരുന്നു. കലുങ്ക് പണിയേണ്ട സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കി, പഞ്ചായത്ത് സെക്രട്ടറിയുടെ കവർ ലെറ്ററോടുകൂടി ഭരണാനുമതിക്കായി അസി. എക്സിക്യൂട്ടിവ് എൻജിനീയറും അസി. എൻജിനീയറും ചേർന്ന് എ.ഡി.സിക്ക് (അസി. ഡെവപല്മെന്റ് കമീഷണർ) ഫയൽ കൈമാറി. എന്നാൽ, ഇരുവരും ഒപ്പ് രേഖപ്പെടുത്താതെ ഫയൽ നൽകിയതിനാൽ എ.ഡി.സി ഫയൽ തിരിച്ചയക്കുകയായിരുന്നു. ഇതോടെ കാലവർഷം മുന്നിൽക്കണ്ട് പെട്ടന്ന് നിർമാണ ജോലി തീർക്കുന്നതിന് ഈയാഴ്ച ആരംഭിക്കേണ്ട ജോലി മുടങ്ങി. ഒഴുക്കുള്ള തോടിന് കുറുകെ നിർമാണം ജലമൊഴുക്ക് കുറവുള്ള സമയത്തുവേണം. വർഷകാലമായാൽ നീരൊഴുക്ക് വർധിക്കും. എ.ഇയുടെ ഒപ്പിനു കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.