കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. അറക്കുളം പുതുപ്ലാക്കൽ ഷൈജുവിനെയാണ് (37) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിരന്തരമായി അശ്ലീലസന്ദേശം അയച്ചത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞാർ എസ്.എച്ച്.ഒ സോൾജിമോന്‍റെ നിർദേശപ്രകാരം കാഞ്ഞാർ എസ്.ഐ ജിബിൻ തോമസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറക്കുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. tdl mltm2 ഷൈജു (37)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.